ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ സഹായഹസ്തവുമായി റഷ്യ; എണ്ണ-വാതക വിതരണം വർധിപ്പിക്കാൻ തീരുമാനം

ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ സഹായഹസ്തവുമായി റഷ്യ; എണ്ണ-വാതക വിതരണം വർധിപ്പിക്കാൻ തീരുമാനം

M
MathrubhumiSource Link
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക (എൽഎൻജി) വിതരണം വർധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ. ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ റഷ്യയുടെ പ്രഥമ ഡെപ്യൂട്ടി ചെയർമാൻ ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. To advertise here, ആഗോള ഊർജ പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ സുസ്ഥിരമായി നിറവേറ്റാൻ റഷ്യൻ കമ്പനികൾക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഊർജത്തിന് പുറമെ വളം വിതരണത്തിലും റഷ്യ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള ധാതു വളങ്ങളുടെ വിതരണത്തിൽ 40 ശതമാനം വർധനവ് ഉണ്ടായതായി മാന്തുറോവ് ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ ദീർഘകാല സഹകരണം ലക്ഷ്യമിട്ട് യൂറിയ ഉൽപ്പാദനത്തിനായുള്ള സംയുക്ത പദ്ധതിയും നിലവിൽ വികസിപ്പിച്ചുവരികയാണ്. കൂടാതെ, ആണവോർജ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി കൂടംകുളം ആണവനിലയത്തിലെ പുതിയ യൂണിറ്റുകളുടെ നിർമാണം നിശ്ചിത സമയക്രമമനുസരിച്ച് പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ഡെനിസ് മാന്തുറോവ് ചർച്ച നടത്തി. വ്യവസായം, ബഹിരാകാശം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ക്രിട്ടിക്കൽ മിനറലുകൾ തുടങ്ങിയ വിവിധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തതായി നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ നടന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും ഇരു നേതാക്കളും അവലോകനം ചെയ്തു. ഇതിനുപുറമെ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷമുൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങളും ചർച്ചയിൽ വിഷയമായതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. Content Highlights: Russia pledges to stabilize India's energy supply amid 2026 global conflicts., 40% increase in mineral fertilizer supply to support India's agricultural sector., Progress update on the Kudankulam nuclear power project units., Expansion of bilateral cooperation in space, technology, and critical minerals. Published: 03 Apr 2026, 08:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ സഹായഹസ്തവുമായി റഷ്യ; എണ്ണ-… | Boolokam