ടെക്‌നോളജി ഡെസ്‌ക് Last Updated: 25 Mar 2026, 07:40 pm IST അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂളിന് ഏകദേശം 1,763 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2028-ഓടെ ഇത് വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഭാരതീയ അന്തരീക്ഷ് സ്‌റ്റേഷന്‍ | ISRO, ANI സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പ് നടത്തി ഇന്ത്യ. ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്രോ തുടക്കം കുറിച്ചു. പാർലമെന്റിൽ സയൻസ് ആൻഡ് ടെക്‌നോളജി സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. പരസ്പരം ബന്ധിപ്പിക്കുന്ന അഞ്ച് യൂണിറ്റുകൾ ഉൾപ്പെടുന്നതായിരിക്കും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം. To advertise here, 2024 സെപ്റ്റംബറിൽതന്നെ BAS-01 എന്ന് പേരിട്ടിരിക്കുന്ന ആദ്യ മൊഡ്യൂളിന്റെ വികസനത്തിനും വിക്ഷേപണത്തിനും കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. സിസ്റ്റം എഞ്ചിനിയറിങ്, സബ് സിസ്റ്റം സാങ്കേതികവിദ്യ വികസിപ്പിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ നിലവിൽ വിവിധ ഇസ്രോ കേന്ദ്രങ്ങളിൽ നടന്നുവരുന്നു. അതിനിടെ, ഇസ്രോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ആദ്യ മൊഡ്യൂളിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യൻ സംരംഭങ്ങളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ബഹിരാകാശ രംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്നതിനാണിത്. അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂളിന് ഏകദേശം 1,763 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2028-ഓടെ ഇത് വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു. 2025 മുതൽ 2028 വരെയുള്ള നാല് വർഷ കാലയളവിൽ BAS-01 ന്റെ വികസനത്തിനും വിക്ഷേപണത്തിനും ഉള്ളതാണ് 1,763 കോടി രൂപയുടെ വിഹിതം. നിലവിലെ അനുമതി ആദ്യ ഘടകത്തിന് മാത്രമാണെങ്കിലും, 2035 ഓടെ അഞ്ച് മൊഡ്യൂളുകൾ ഉൾപ്പെടുന്ന സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. ശാസ്ത്രീയ ഗവേഷണങ്ങൾ അടക്കമുള്ളവയ്ക്കുള്ള ദീർഘകാല ഓർബിറ്റൽ പ്ലാറ്റ്‌ഫോം ഇത് വാഗ്ദാനംചെയ്യും. റോബോട്ടിക് പ്രവർത്തനങ്ങൾ, ഓർബിറ്റിൽ ഇന്ധനം നിറയ്ക്കൽ, പ്രത്യേക ക്രൂ ക്വാർട്ടേഴ്‌സ് എന്നിവ ഉൾപ്പെടെയുള്ള വിവിധ നൂതന സൗകര്യങ്ങൾ ഭാരതീയ അന്തരീക്ഷ് സ്റ്റേഷനിൽ ഉണ്ടാകുമെമെന്ന് പ്രതീക്ഷിക്കുന്നു. മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള പ്രത്യേക റാക്കുകളും ഇതിൽ ഉണ്ടാകും. BAS-ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ഗവേഷണ മേഖലകളിൽ ലൈഫ് സയൻസസ്, ഫാർമസ്യൂട്ടിക്കൽസ്, മെറ്റീരിയൽ സയൻസസ്, നൂതന ഉത്പാദന സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്നു. BAS പ്രവർത്തനക്ഷമമാകുന്നതോടെ സ്വന്തമായി ബഹിരാകാശ നിലയമുള്ള ഏതാനും രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. ഗഗൻയാന് ശേഷം ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ അടുത്ത ഘട്ടത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. Content Highlights: ISRO is developing the first module (BAS-01) of the Bharatiya Antariksh Station., The project has a budget of Rs 1,763 crore with a targeted launch by 2028., The full station will consist of five interconnected modules by 2035., The station will facilitate microgravity experiments, pharmaceuticals, and material science research., The initiative encourages public-private collaboration in the Indian space sector. Published: 25 Mar 2026, 07:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യയുടെ ബഹിരാകാശ നിലയം: ആദ്യ മൊഡ്യൂൾ യാഥാർഥ്യമാകുന്നു, ചെലവ് 1,763 കോടി
M
MathrubhumiSource Link
about 2 months ago