ന്യൂസ് ഡെസ്ക് Last Updated: 01 April 2026, 03:51 PM IST ഡൊണാള്‍ഡ് ട്രംപ്-പ്രധാനമന്ത്രി മോദി (ഫയല്‍ ചിത്രം) |ഫോട്ടോ:AP വാഷിങ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതീവ ശ്രദ്ധ ചെലുത്തുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. ചൊവ്വാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഗോർ ഇക്കാര്യം സൂചിപ്പിച്ചത്. To advertise here, താൻ കുറച്ച് ദിവസങ്ങൾ യുഎസിൽ ഉണ്ടാകുമെന്നും തന്റെ യാത്രയിലെ ആദ്യസന്ദർശനം ട്രംപിനെ കാണാനായിരുന്നുവെന്നും ഗോർ പറഞ്ഞു. "കുറച്ച് ദിവസത്തേക്കായി യുഎസിൽ തിരിച്ചെത്തിയിരിക്കുന്നു. ആദ്യ ലക്ഷ്യം, വൈറ്റ് ഹൗസിൽ നമ്മുടെ മഹാനായ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയായിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രസിഡന്റ് അതീവ ശ്രദ്ധാലുവാണ്!" എക്സ് പോസ്റ്റിൽ ഗോർ കുറിച്ചു. ഇന്ത്യയിലെ അമേരിക്കൻ എംബസി എക്സ് ഹാൻഡിലിൽ ട്രംപിന്റെ സന്ദേശം പങ്കുവെച്ചു: "ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം ഇനിയും കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ ഭംഗിയായി നടപ്പിലാക്കുന്ന രണ്ടുപേരാണ്, ഇത് പലർക്കും സാധിക്കില്ല". ട്രംപിന്റെ സന്ദേശം ഇങ്ങനെയാണ്. സ്പാൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഗോർ ഇന്ത്യൻ ജനതയുടെ സൗഹൃദത്തെ അഭിനന്ദിക്കുകയും, ഏകദേശം 15 വർഷം മുൻപ് ആദ്യമായി രാജ്യം സന്ദർശിച്ചതിന് ശേഷം അതിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും പറഞ്ഞു. പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ ഒരു യഥാർത്ഥ സുഹൃത്തായി കണക്കാക്കുന്നതായും ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന പ്രതിരോധ പങ്കാളിയാണെന്നും, പ്രതിരോധ സഹകരണം ഇരു രാജ്യങ്ങളുടെയും ബന്ധത്തിലെ ഏറ്റവും തിളക്കമാർന്ന ഘടകങ്ങളിൽ ഒന്നാണെന്നും അംബാസഡർ പറഞ്ഞു. ഇറാനെതിരെ യുഎസ്-ഇസ്രയേൽ സൈനികനടപടി ആരംഭിച്ചതിന് ശേഷം കഴിഞ്ഞയാഴ്ച ആദ്യമായി പ്രധാനമന്ത്രി മോദിയും ട്രംപും ഫോൺ സംഭാഷണം നടത്തി. ഗൾഫ് മേഖലയിലെ സാഹചര്യം ചർച്ച ചെയ്യാൻ ട്രംപ് തന്നെ വിളിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഭക്ഷ്യ-ഊർജസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്നതിനിടയിലാണ് ഈ ചർച്ച നടന്നത്. Content Highlights: President Trump prioritizes the strategic partnership with India in 2026., Ambassador Sergio Gor highlights the strong friendship between Trump and Modi., Defense cooperation remains a key pillar of the bilateral relationship., High-level discussions held regarding regional stability and food-energy security. Published: 01 Apr 2026, 03:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യയുമായുള്ള ബന്ധത്തിൽ പ്രസിഡന്റ് ട്രംപിന് വലിയ കരുതലാണ്-സെർജിയോ ഗോർ
M
MathrubhumiSource Link
about 1 month ago