റിയാദ്: മേഖലയിലും അതോടൊപ്പം സൗദി അറേബ്യയിലും നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും സൗദി അറേബ്യയിൽ നിലവിലുള്ള സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും പുറപ്പെടുവിക്കുന്ന ഉപദേശങ്ങൾ മുഖവിലക്കെടുക്കണമെന്നും സൗദിയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു, സൗദിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരോടുമാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. To advertise here, പ്രത്യേകിച്ചും, മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്നോ വീണ്ടും പോസ്റ്റ് ചെയ്യുന്നതിൽ നിന്നോ ഇന്ത്യൻ പൗരന്മാർ വിട്ടുനിൽക്കണമെന്നു പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും VFS വഴി ഔട്ട്സോഴ്സ് വഴിനൽകുന്ന സേവനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നത് തുടരുന്നുണ്ട്. ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ പുതിയ അപ്ഡേറ്റുകളും ഉപദേശങ്ങളും നൽകും. കോൺസുലർ ക്യാമ്പുകൾ പതിവായി നടക്കുന്നുണ്ട്. ജിദ്ദയിൽ നിന്നും മദീനയിൽ നിന്നും ഇന്ത്യയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യൻ, സൗദി വിമാനക്കമ്പനികൾ തങ്ങളുടെ പതിവ് ഷെഡ്യൂളുകൾ അനുസരിച്ചു വിമാന സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നത് തുടരുന്നുണ്ട്. സൗദി വിമാനക്കമ്പനികൾ റിയാദിൽ നിന്നും ദമ്മാമിൽ നിന്നും ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് തുടരുന്നു. ഇന്ത്യൻ വിമാനക്കമ്പനികളും റിയാദിൽ നിന്ന് സർവീസ് പുനരാരംഭിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ലഭ്യത പരിശോധിച്ചതിന് ശേഷം ഈ വിമാനങ്ങൾ പ്രയോജനപ്പെടുത്തനാമെന്നു എംബസി നിർദേശിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുടെ ഇരുപത്തിനാലുമണിക്കൂറും പ്രവൃത്തിക്കുന്ന ഹെൽപ്പ്ലൈൻ നമ്പറുകളായ 00-966-11-4884697, 00-966-542126748 (വാട്ട്സ്ആപ്പ് മാത്രം), 8002471234 (ടോൾ-ഫ്രീ) വഴിയും ഇമെയിൽ: cw.riyadh@mea. gov.in-ലൂടെയും അടിയന്തര സഹായം തേടാവുന്നതാണ്. ജിദ്ദയിലെ കോൺസുലേറ്റ് ജനറലിന്റെ ഹെൽപ്പ്ലൈൻ നമ്പറുകളായ 00966126648660 /00966122614093 (ലാൻഡ്ലൈൻ നമ്പർ), മൊബൈൽ നമ്പർ: +966556122301, ടോൾ ഫ്രീ നമ്പർ: 8002440003, വാട്ട്സ്ആപ്പ് നമ്പർ: +966536209704 ഇമെയിൽ: sonscw.jeddah@mea.govin, vclab jeddah@mea.gov.in വഴിയും ബന്ധപ്പെടാവുന്നതാണ്. എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പതിവായി X: @IndianEmbRiyadh. Facebook: ഇന്ത്യൻ സൗദിഅറേബ്യ, Instagram: indianembriyadh. LinkedIn: Embassy of India in riyadh എന്നിവ വഴി നൽകുന്ന ഉപദേശങ്ങൾ പാലിക്കാൻ ഇന്ത്യൻ സമൂഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം, അധികാരികളും എംബസിയും പുറപ്പെടുവിക്കുന്ന ഉപദേശങ്ങൾ പാലിക്കണം
M
MathrubhumiSource Link
about 2 months ago