മ ലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. 18 വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് സ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘പേട്രിയറ്റ്’ ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ജലിസിന് തുടക്കം കുറിച്ച് എത്തുകയാണ്. To advertise here, ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ജലിസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളുമാണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ്, യുകെ, നെതർലൻഡ്‌സ്, ജർമനി, സൗദി അറേബ്യ, യു.എസ്.എ. എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ ഉണ്ടാവുക. ഏപ്രിൽ 23 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റിൽ’, രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിറങ്ങുന്ന വിരമിച്ച ജെ.എ.ജി. ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മോഹൻലാൽ യുദ്ധരംഗങ്ങളിൽ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘പേട്രിയറ്റ്’ പോസ്റ്റർ ചിത്രത്തിലെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ഒന്നിലധികം പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം 2026 ഏപ്രിൽ 23-നാണ് തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർമാർ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്. ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പൊടുത്താസ്. ലൈൻ പ്രൊഡ്യൂസർമാർ - സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ. സിങ്ക് സൗണ്ട് - വൈശാഖ് പി.വി. മേക്കപ്പ് - രഞ്ജിത് അമ്പാടി. ലിറിക്സ് - അൻവർ അലി. സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്. കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്ണൻ. നൃത്ത സംവിധാനം - ഷോബി പോൾരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി. അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ. സ്റ്റിൽസ് - നവീൻ മുരളി. വി.എഫ്.എക്സ്. - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വി.എ.ഫ്.എക്സ്. ലാബ്. ഡി.ഐ. കളറിസ്റ്റ് - ആശീർവാദ് ഹദ്കർ. പബ്ലിസിറ്റി ഡിസൈൻ - ഏയ്സ്തെറ്റിക് കുഞ്ഞമ്മ. പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. ഡിസ്ട്രിബ്യൂഷൻ - ആൻ മെഗാ മീഡിയ. ഓവർസീസ് പാർട്ണർ - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്. Content Highlights: The highly anticipated Malayalam film 'Patriot,' featuring superstars Mammootty and Mohanlal together after 18 years, is set to be showcased at the 24th Indian Film Festival of Los Angeles ahead of its April 23 theatrical release. Published: 21 Mar 2026, 09:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ജലിസിന് തുടക്കംകുറിക്കാൻ ‘പേട്രിയറ്റ്’
M
MathrubhumiSource Link
about 2 months ago