കേന്ദ്ര പോർട്ട്, ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി (ഐ.എം.യു.), ചെന്നൈ വിവിധ കാമ്പസുകളിൽ നടത്തുന്ന ബി.ടെക്, ബി.എസ്‌സി, ബി.ബി.എ., എം.ടെക്., എം.ബി.എ., ഡിപ്ലോമ പ്രോഗ്രാമുകളിലെ 2026-27ലെ പ്രവേശനത്തിന് അപേക്ഷിക്കാം. ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ പോർട്ട്, നവിമുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് കാമ്പസുകൾ. മിക്ക പ്രോഗ്രാമുകളിലെയും പ്രവേശനം ഐ.എം.യു. കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) വഴിയാണ്. യു.ജി. പ്രോഗ്രാമുകൾ To advertise here, • ബി.ടെക്.: മറൈൻ എൻജിനിയറിങ് (ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട്), നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് (രണ്ടും വിശാഖപട്ടണം) • ബി.എസ്‌സി.: നോട്ടിക്കൽ സയൻസ് (ചെന്നൈ, കൊച്ചി, നവി മുംബൈ) • ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ചെന്നൈ, നവി മുംബൈ) • ബി.ബി.എ.: ലോജിസ്റ്റിക്സ്, റിട്ടെയിലിങ് ആൻഡ് ഇ-കൊമേഴ്സ് (ചെന്നൈ, കൊച്ചി) • അപ്രൻറിസ്ഷിപ്പ് എംബഡഡ് ബി.ബി.എ.-മാരിടൈം ലോജിസ്റ്റിക്സ് (വിശാഖപട്ടണം) വിദ്യാഭ്യാസയോഗ്യത ബി.ടെക്./ബി.എസ്‌സി./ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യ പ്രോഗ്രാം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനുംകൂടി 60 ശതമാനം മാർക്കുവാങ്ങി ജയിച്ചവർക്ക് അപേക്ഷിക്കാം. ബി.ഇ./ബി.ടെക്. ബിരുദമോ (അന്തിമവർഷം 50 ശതമാനം മാർക്ക്), ഫിസിക്സ് ഏതെങ്കിലും ഒരു വർഷത്തിൽ ഒരു വിഷയമായി പഠിച്ച്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഇലക്‌ട്രോണിക്സ് എന്നിവയിലൊന്നിലെ ബി.എസ്‌സി. ബിരുദമോ (ഫൈനൽ വർഷത്തിൽ 55 ശതമാനം മാർക്ക്) ഉള്ളവർക്കും ഒരു വർഷത്തെ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ബി.ബി.എ. (രണ്ടിനും): ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു/തത്തുല്യ പരീക്ഷ, മൊത്തത്തിൽ 50 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. എല്ലാ പ്രോഗ്രാമുകൾക്കും ഇംഗ്ലീഷിന് 10-ലോ 12-ലോ 50 ശതമാനം മാർക്ക് വേണം. പ്രായവ്യവസ്ഥയുണ്ട്. സംവരണവിഭാഗക്കാർക്ക് മാർക്ക്/പ്രായം ഇളവുണ്ട്. ചില പ്രോഗ്രാമുകൾക്ക് അവിവാഹിതർക്കേ പ്രവേശനമുള്ളൂ. ചില പ്രോഗ്രാമുകൾ െറസിഡൻഷ്യൽ രീതിയിലായിരിക്കും. വിശദാംശങ്ങൾ www.imu.edu.in ലെ അഡ്മിഷൻ ലിങ്കിലുള്ള 2026-27 പ്രവേശന പ്രോെസ്പക്ടസിലുണ്ട്. ബി.ബി.എ. പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും. മറ്റ് ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനം ഐ.എം.യു. കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.)-യു.ജി. വഴിയാണ്. ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് പ്ലസ്ടു നിലവാരമുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ യു.ജി. ടെസ്റ്റിന് ഉണ്ടാകും. ഉത്തരം തെറ്റിയാൽ കാൽ മാർക്കുവീതം കുറയ്ക്കും. സി.യു.ഇ.ടി. യു.ജി. യോഗ്യതയുള്ളവർക്ക് മൂന്നാംറൗണ്ട് അലോട്മെൻ്റിനുശേഷം നടത്തുന്ന സ്പോട്ട് കൗൺസലിങ്ങിൽ പങ്കെടുക്കാം. ഐ.എം.യു. കാമ്പസുകളിലെ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ സി.ഇ.ടി. ഫലം വന്നശേഷം ഐ.എം.യു. കൗൺസലിങ് പോർട്ടൽവഴി രജിസ്റ്റർചെയ്യണം. മറ്റുസ്ഥാപനങ്ങളിലെ പ്രവേശനം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്.) അംഗീകാരമുള്ള അഫിലിയേറ്റഡ്/നോൺ അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബി.ടെക്. മറൈൻ എൻജിനിയറിങ്, ബി.എസ്‌സി. നോട്ടിക്കൽ സയൻസ്, ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഐ.എം.യു. സി.ഇ.ടി. റാങ്ക് നിർബന്ധമാണ്. ഇതിൽ താത്‌പര്യമുള്ളവരും ഐ.എം.യു. സി.ഇ.ടി. റാങ്ക് നേടണം. സ്ഥാപനങ്ങളുടെ പട്ടിക പ്രോെസ്പക്ടസിലുണ്ട്. പ്രവേശനത്തിന് അതത് സ്ഥാപനങ്ങളുടെ പ്രവേശന പ്രക്രിയയിൽ പങ്കെടുക്കണം. • അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ഡി.എൻ.എസ്.) പ്രോഗ്രാമുകളിലെ പ്രവേശനം ഷിപ്പ് ഓണിങ്/മാനേജിങ് കമ്പനികൾ സ്പോൺസർ ചെയ്യുന്നവർക്കു മാത്രമായിരിക്കും. ഡി.എൻ.എസ്. 2027 ഫെബ്രുവരി ബാച്ചിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഐ.എം.യു. സി.ഇ.ടി. 2026 അഭിമുഖീകരിക്കണം. ഇവർക്കായി പ്രത്യേക സി.ഇ.ടി. നടത്തുന്നതല്ല. • കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബി.ടെക്. മറൈൻ എൻജിനിയറിങ് പ്രവേശനം തേടുന്നവർ ഐ.എം.യു.- സി.ഇ.ടി (യു.ജി.) അഭിമുഖീകരിക്കണം. ബന്ധപ്പെട്ട പ്രവേശന നടപടികൾക്ക് കുസാറ്റ് അഡ്മിഷൻ വെബ്സൈറ്റ്/പ്രോസ്പക്ടസ് കാണണം. പി.ജി. പ്രോഗ്രാമുകൾ • എം.ടെക്: നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ്, ഡ്രഡ്ജിങ് ആൻഡ് ഹാർബർ എൻജിനിയറിങ്; എൻവയൺമെൻറൽ എൻജിനിയറിങ് (മൂന്നും വിശാഖപട്ടണം), മറൈൻ ടെക്നോളജി (കൊൽക്കത്ത). • എം.ബി.എ: പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് (ചെന്നൈ, കൊച്ചി), ഇൻറർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലജിസ്റ്റിക്സ് മാനേജ്മെൻറ്(ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം, കൊച്ചി), പോർട്ട് ആൻഡ് ഷിപ്പിങ് ലജിസ്റ്റിക്സ് (വഡോദര ഗതിശക്തി വിശ്വവിദ്യാലയവുമായി സഹകരിച്ച്. ആദ്യവർഷം വഡോദരയിൽ രണ്ടാം വർഷം ഐ.എം.യു. ചെന്നൈ കാമ്പസിൽ). പി.ജി. പ്രവേശനത്തിനുവേണ്ട യോഗ്യത, പ്രവേശനരീതി (ഐ.എം.യു. സി.ഇ.ടി-പി.ജി./മറ്റ് പ്രവേശനപരീക്ഷകൾവഴി), മറ്റുവിശദാംശങ്ങൾ എന്നിവ പ്രോെസ്പക്ടസിലുണ്ട്. എല്ലാ പ്രവേശനപരീക്ഷകളും കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ മേയ് 24-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടത്തും. പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനുള്ള അവസരം പിന്നീട് ലഭിക്കും. • പി.ജി. ഡിപ്ലോമ ഇൻ മറൈൻ എൻജിനിയറിങ് (മുംബൈ പോർട്ട്) (പ്രത്യേക വിജ്ഞാപനം വരും) • ഓൺലൈൻ പ്രാഗ്രാമുകൾ: എം.ബി.എ.മാരിടൈം മാനേജ്മെൻറ്, പി.ജി. ഡിപ്ലോമ ഇൻ മാരിടൈം ലോ. അപേക്ഷ www.imu.edu.in വഴി ഏപ്രിൽ 24 വരെ അപേക്ഷിക്കാം (ബി.ബി.എ. ഒഴികെ). അപേക്ഷാഫീസ് 1200 രൂപ (പട്ടിക വിഭാഗക്കാർക്ക് 800 രൂപ). ബി.ബി.എ. അപേക്ഷ ജൂൺ 17 വരെ നൽകാം. അപേക്ഷാഫീ 200 രൂപ (പട്ടിക വിഭാഗക്കാർക്ക് 140 രൂപ).

ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി അഡ്മിഷൻ 2026: പ്രധാന തീയതികളും കോഴ്‌സുകളും അറിയാം
M
MathrubhumiSource Link
about 2 months ago