ഇന്ത്യൻ വിദ്യാർഥികൾക്ക് എൻ.ആർ.ഐ. സർട്ടിഫിക്കറ്റുകൾ, വാക്ക് ഇൻ സൗകര്യം ഏർപ്പെടുത്തി കോൺസുലേറ്റ്

ഇന്ത്യൻ വിദ്യാർഥികൾക്ക് എൻ.ആർ.ഐ. സർട്ടിഫിക്കറ്റുകൾ, വാക്ക് ഇൻ സൗകര്യം ഏർപ്പെടുത്തി കോൺസുലേറ്റ്

M
MathrubhumiSource Link
സ്വന്തം ലേഖിക Last Updated: 01 April 2026, 06:23 PM IST പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com ദുബായ്: യു.എ.ഇ.യിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനാവശ്യമായ എൻ.ആർ.ഐ. സർട്ടിഫിക്കറ്റുകൾ കാലതാമസമില്ലാതെ ലഭ്യമാകാൻ നടപടികൾ സ്വീകരിച്ചുകൊണ്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. പ്ലസ്ടു പൂർത്തിയായ വിദ്യാർഥികൾക്കാണ് ഇന്ത്യയിലെ വിവിധ സർവകലാശാലകളുടെ കീഴിൽ ഉന്നത പഠനാവശ്യാർഥമുള്ള സർട്ടിഫിക്കറ്റുകൾ എളുപ്പം ലഭിക്കാൻ നടപടി സ്വീകരിച്ചത്. To advertise here, ദുബായ്, നോർത്തേൺ എമിറേറ്റ്സിലുള്ള ബി.എൽ.എസ്. കേന്ദ്രങ്ങൾ മുഖേനയാണ് സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടത്. അതിനായി ഈ മാസം നാലിന് ശനിയാഴ്ച ഒറ്റതവണയായുള്ള വാക്ക് ഇൻ സൗകര്യമാണ് ഏർപ്പെടുത്തിയത്. അർഹരായ വിദ്യാർഥികൾക്ക് മുൻ‌കൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ അതത് ബി.എൽ.എസ്. കേന്ദ്രങ്ങളിലെത്തി അപേക്ഷ സമർപ്പിക്കാം. ആദ്യം എത്തുന്നവർക്ക് ആദ്യം അവസരം എന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിനാൽ ഏറ്റവും വേഗത്തിൽ എത്തുന്നതാണ് നല്ലത്. ഗ്രേഡ് 12 മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് എന്നിവയും എൻ.ആർ.ഐ. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഹാജരാക്കണം. കൂടാതെ ഉന്നതപഠനത്തിനുള്ള കോളജ് പ്രവേശന രേഖയും തെളിവായി നൽകണം. എൻ.ആർ.ഐ. ക്വാട്ട വഴി മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ വിഭാഗങ്ങളിൽ ഉന്നതപഠനത്തിന് പ്രവേശനം നേടുന്നതിന് എൻ.ആർ.ഐ. സർട്ടിഫിക്കറ്റ് ആവശ്യമാണ്. ബി.എൽ.എസ്. കേന്ദ്രങ്ങളിലെ പിന്നീടുള്ള തിരക്ക് കുറയ്ക്കാൻകൂടിയാണ് ഒറ്റതവണത്തെ വാക്ക് ഇൻ സൗകര്യത്തിൽ സർട്ടിഫിക്കറ്റിനായി അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിനുള്ള രേഖകൾ വിദ്യാർഥികൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കണമെന്നും കോൺസുലേറ്റ് അധികൃതർ നിർദ്ദേശിച്ചു. ഇന്ത്യയിൽ വിവിധ സർവകലാശാലകളിൽ ഉന്നതപഠനത്തിനുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സമയമായതിനാൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കോൺസുലേറ്റ് ഏർപ്പെടുത്തിയ പ്രത്യേക സൗകര്യം ഏറെ പ്രയോജനപ്പെടും. https://www.cgidubai.gov.in/content/Application-Proforma-for-NRI-Certificate-CGl.pdf എന്ന ലിങ്കിൽനിന്നും അപേക്ഷാഫോറം ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള തിരക്ക് വർധന കണക്കിലെടുത്തായിരിക്കും കൂടുതൽ സമയം അനുവദിക്കുക. Published: 01 Apr 2026, 06:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യൻ വിദ്യാർഥികൾക്ക് എൻ.ആർ.ഐ. സർട്ടിഫിക്കറ്റുകൾ, വാക്ക്… | Boolokam