മസ്‌കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാളം വിഭാഗത്തിന്റെ ഈ വർഷത്തെ കലോത്സവത്തിന് തിരിതെളിഞ്ഞു. മലയാളം വിഭാഗം ഹാളിൽ കോകൺവീനർ രമ്യ ഡെൻസിലിന്റെ നേതൃത്വത്തിൽ ആയിരുന്നു ഉദ്ഘാടന ചടങ്ങുകൾ. കഴിഞ്ഞ വർഷത്തെ കലാരത്‌നം കുമാരി സാറാ രാജീവ് അവതരിപ്പിച്ച മോഹിനിയാട്ടം ഉദ്ഘാടന ചടങ്ങിൽ അരങ്ങേറി. തുടർന്ന് വിവിധ മത്സരയിനങ്ങൾ അരങ്ങേറി. അടുത്ത ആഴ്ച കൂടുതൽ മത്സരയിനങ്ങൾ അരങ്ങേറും. To advertise here, കൾച്ചറൽ ആൻഡ് മ്യൂസിക് സെക്രട്ടറി സതീഷ് കുമാർ , ബീന അനിൽ. അനീഷ് ജി. പിള്ള, സുനിൽ കുമാർ കൃഷ്ണൻ നായർ, ടീന ബാബു, സജിമോൻ ഗോപാലകൃഷ്ണൻ, വിനോജ് വിൽസൺ, കൾച്ചറൽ ആൻഡ് മ്യൂസിക് ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ എന്നിവർ ഉൾപ്പെടെയുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും മലയാളം വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും, 76425566 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു ഭാരവാഹികൾ അറിയിച്ചു. Content Highlights: Official inauguration of the 2026 Kalolsavam by the Malayalam Wing., Showcased traditional Mohiniyattam performance by Kalaratnam Sara Rajeev., Ongoing competition schedule extending into the following week., Contact information provided for community participation and inquiries. Published: 20 Apr 2026, 12:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കലോത്സവത്തിന് തുടക്കം
M
MathrubhumiSource Link
20 days ago