മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കിയതായി ഇന്ത്യൻ സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം 400,000 ദിനാർ പദ്ധതി ചെലവ് വരുന്ന സംരംഭത്തിന്റെ ഭാഗമായി,എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും ഇന്ററാക്ടീവ് ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും സമഗ്രമായ ഒരു സിസിടിവി നെറ്റ്വർക്കും സ്ഥാപിച്ചു. ഇത് ഏകദേശം 11,500 വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. സഹകരണത്തിന്റെ ഭാഗമായി, സെയ്ൻ ബിസിനസ്, ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (എെസിടി), എക്സ്ട്രാ-ലോ വോൾട്ടേജ് (ഇഎൽവി) സൊല്യൂഷനുകളും സോഫ്റ്റ്വെയർ ലൈസൻസുകളും ലഭ്യമാക്കി. സിസിടിവി സംവിധാനങ്ങൾ മൊത്തത്തിലുള്ള സുരക്ഷയും വർദ്ധിപ്പിക്കും. കഴിഞ്ഞ ജൂൺ 13-ന് നടന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ പദ്ധതിക്ക് ഒൗദ്യോഗികമായി അംഗീകാരം ലഭിച്ചിരുന്നു. To advertise here, ഇന്ത്യൻ സ്കൂളിന് നൽകിയ മികച്ച പിന്തുണയ്ക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ഇന്ത്യൻ സ്കൂൾ അധികൃതർ ഹൃദയംഗമമായ നന്ദി അറിയിച്ചു. വിദ്യാഭ്യാസ മേഖലയുടെ ക്ഷേമവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, സഹകരണം, എന്നിവയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനും മറ്റ് മന്ത്രാലയങ്ങൾക്കും മാതാപിതാക്കൾക്കും സാമൂഹ്യപ്രവർത്തകർക്കും സ്കൂൾ അധികൃതർ നന്ദി പറഞ്ഞു. ഏപ്രിൽ 6 ന് പുതിയ അക്കാദമിക് വർഷത്തിന് തുടക്കമാകും. വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലും മികച്ച ഗുണനിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി പരിശ്രമിക്കുമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. Content Highlights: Implementation of interactive digital smartboards in all classrooms and labs., Comprehensive CCTV network installation for campus-wide security., Investment of 400,000 BHD to benefit 11,500 students., Strategic partnership with Zain Business for ICT and ELV solutions., Academic year 2026 commencement scheduled for April 6. Published: 05 Apr 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
M
MathrubhumiSource Link
about 1 month ago