ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനപരമ്പരയ്ക്ക് തിരുവനന്തപുരത്ത് തുടക്കമാകും;മത്സരക്രമം BCCIപുറത്തുവിട്ടു

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനപരമ്പരയ്ക്ക് തിരുവനന്തപുരത്ത് തുടക്കമാകും;മത്സരക്രമം BCCIപുറത്തുവിട്ടു

M
MathrubhumiSource Link
തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിന്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്. To advertise here, പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും, അവസാന ഏകദിനം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ ആറിനാണ് ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്. ലഖ്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി നടക്കുന്ന ടി20 പരമ്പര ഒക്ടോബർ 17-ന് സമാപിക്കും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്. 2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്. ഈ വർഷം ജനുവരി 31-ന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ടി20 മത്സരത്തിന് ശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം കൂടിയാണിത്. കേരളത്തിലെ കായിക പ്രേമികൾക്ക് വലിയ ആവേശം പകരുന്നതാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം. Content Highlights: Thiruvananthapuram selected as venue for the first ODI of the 2026-27 series., Match scheduled for September 27 at Greenfield International Stadium., The tour consists of 3 ODIs and 5 T20 matches across various Indian cities., Marks the return of international cricket to Greenfield Stadium after a significant break. Published: 26 Mar 2026, 06:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനപരമ്പരയ്ക്ക് തിരുവനന്തപുരത്ത് ത… | Boolokam