ഇന്ന് കുരുത്തോല പെരുന്നാൾ

ഇന്ന് കുരുത്തോല പെരുന്നാൾ

M
MathrubhumiSource Link
ഷാർജ : ഈസ്റ്ററിനുതൊട്ടുമുൻപുള്ള 'കുരുത്തോല പെരുന്നാൾ' (ഓശാന പെരുന്നാൾ) ഞായറാഴ്ച ആചരിക്കും. വിശുദ്ധവാരത്തിന് തുടക്കമാകുന്ന ഈ ദിവസം യേശുക്രിസ്തു ജറുസലേമിൽ രാജകീയമായി പ്രവേശിച്ചതിനെ ഓർമിപ്പിക്കുന്ന ദിവസമാണ്. To advertise here, കുരുത്തോലകളും പൂക്കളുമേന്തി വിശ്വാസികൾ പള്ളികളിൽ പ്രദക്ഷിണം നടത്തും. യു.എ.ഇ.യിലെ ദേവാലയങ്ങളെല്ലാം ഞായറാഴ്ചത്തെ കുരുത്തോല പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. വിശ്വാസികൾ വീടുകളിൽനിന്ന് പെരുന്നാളിനായി പൂക്കൾ കൊണ്ടുവരും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ വഴിയും കുരുത്തോല പെരുന്നാൾ ആചരിക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 5.30 മുതൽ രാത്രി പ്രാർഥന, പ്രഭാത പ്രാർഥന, ഓശാന ശുശ്രൂഷ, വൈകീട്ട് ധ്യാനപ്രസംഗം തുടങ്ങിയവയുമുണ്ടാകും. ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ കുരുത്തോല പെരുന്നാൾ ശുശ്രൂഷകൾക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്താനസിയോസ് മുഖ്യ കാർമികത്വം വഹിക്കും. Published: 29 Mar 2026, 01:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ന് കുരുത്തോല പെരുന്നാൾ — Mathrubhumi | Boolokam | Boolokam