ഇന്ന് തീയതി കുറിക്കും; കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാലുമണിക്ക്

ഇന്ന് തീയതി കുറിക്കും; കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാലുമണിക്ക്

M
MathrubhumiSource Link
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും പ്രഖ്യാപനമുണ്ടാവുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും To advertise here, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാളിൽ മൂന്ന് മുതൽ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നേക്കാം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബംഗാളിൽ ഇതിനോടകം തന്നെ കേന്ദ്ര സുരക്ഷാ സേനയുടെ 480 ബറ്റാലിയനുകളെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. കേരളത്തിലെ പോരാട്ടം കേരളത്തിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. തുടർച്ചയായ മൂന്നാംവട്ടവും അധികാരത്തിലെത്തി വീണ്ടും ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ഭരണം തിരിച്ചുപിടിക്കാനായി യുഡിഎഫും ഇതുവരെ കാഴ്ചവെയ്ക്കാത്ത മുന്നേറ്റം ലക്ഷ്യമിട്ട് എൻഡിഎയും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നു. മറ്റുസംസ്ഥാനങ്ങൾ തമിഴ്നാട്: മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ടാം തവണയും അധികാരം ലക്ഷ്യമിടുമ്പോൾ, അണ്ണാ ഡിഎംകെ - ബിജെപി സഖ്യം ശക്തമായ വെല്ലുവിളി ഉയർത്തുന്നു നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശവും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയും ഇത്തവണ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമാണ് പശ്ചിമ ബംഗാൾ: മമത ബാനർജി നാലാം തവണയും ഭരണത്തുടർച്ച തേടുമ്പോൾ ബിജെപി അധികാരം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അസം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രണ്ടാം തവണയും ഭരണമുറപ്പിക്കാൻ ശ്രമിക്കുമ്പോൾ ഗൗരവ് ഗോഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവ് ലക്ഷ്യമിടുന്നു.  പുതുച്ചേരി: മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻ.ആർ കോൺഗ്രസ് മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്നു. . Content Highlights: ECI to announce election dates for 5 states/UTs at 4 PM today., Model Code of Conduct to come into effect immediately post-announcement., Single-phase polling likely for Kerala, Tamil Nadu, and Puducherry., Multi-phase polling expected in West Bengal due to security concerns., Political landscape overview for Kerala, Tamil Nadu, West Bengal, Assam, and Puducherry. Published: 15 Mar 2026, 02:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ന് തീയതി കുറിക്കും; കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ… | Boolokam