ഇന്റേൺഷിപ്പിനായി ഇനി അലയേണ്ട, കൈത്താങ്ങായി അസാപ് കേരള; ഇൻഫോസിസ് മുതൽ വി.എസ്.എസ്.സി വരെ അവസരം

ഇന്റേൺഷിപ്പിനായി ഇനി അലയേണ്ട, കൈത്താങ്ങായി അസാപ് കേരള; ഇൻഫോസിസ് മുതൽ വി.എസ്.എസ്.സി വരെ അവസരം

പു തിയ നാല് വർഷ ബിരുദ പാഠ്യപദ്ധതിയിൽ (FYUGP) ഇന്റേൺഷിപ്പ് നിർബന്ധമാക്കിയതോടെ ക്യാമ്പസുകളിൽ ഉയരുന്ന പ്രധാന ചോദ്യമിതാണ്- 'എവിടെ കിട്ടും ഒരു നല്ല ഇന്റേൺഷിപ്പ്?' To advertise here, സ്ഥാപനങ്ങൾ കയറിയിറങ്ങിയും മെയിലുകൾ അയച്ചും മടുത്ത വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്തയുമായി സർക്കാർ ഏജൻസിയായ അസാപ് കേരള. ഐടി ഭീമന്മാരായ ഇൻഫോസിസ് മുതൽ ബഹിരകാശ ഗവേഷണ കേന്ദ്രമായ വി.എസ്.എസ്.സി വരെ നീളുന്ന വമ്പൻ സ്ഥാപനങ്ങളിലേക്കുള്ള വാതിലുകളാണ് അസാപ് കേരള തുറന്നിടുന്നത്. ബിരുദം വെറുമൊരു സർട്ടിഫിക്കറ്റല്ല!  കാലം മാറിയതോടെ ബിരുദത്തിനൊപ്പം പ്രായോഗിക തൊഴിൽ നൈപുണ്യവും നിർബന്ധമായിക്കഴിഞ്ഞു. കെ.ടി.യു (സാങ്കേതിക സർവ്വകലാശാല) വിദ്യാർത്ഥികൾക്കും നാല് വർഷ ബിരുദക്കാർക്കും അവരുടെ കരിക്കുലത്തിന്റെ ഭാഗമായി ഇന്റേൺഷിപ്പ് നിർബന്ധമാണ്. ഈ മാറ്റത്തിനൊപ്പം വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകാനാണ് അസാപ് കേരളയുടെ ശ്രമം. സർക്കാർ ഏജൻസി എന്ന നിലയിലുള്ള വിശ്വാസ്യതയും മികച്ച സ്ഥാപനങ്ങളുമായുള്ള ഔദ്യോഗിക ബന്ധവുമാണ് അസാപിനെ വ്യത്യസ്തമാക്കുന്നത്. ഇൻഫോസിസിൽ 330 പേർ; വി.എസ്.എസ്.സിയിൽ 8 പേർ  അസാപിന്റെ ശൃംഖലയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ കണക്കുകൾ. ഐടി മേഖലയിലെ പ്രമുഖരായ ഇൻഫോസിസിൽ മാത്രം 330-ലധികം വിദ്യാർത്ഥികൾക്കാണ് അസാപ് വഴി അവസരം ലഭിച്ചത്. ബഹിരാകാശ ഗവേഷണ കേന്ദ്രമായ വി.എസ്.എസ്.സിയിൽ 8 പേർക്കും പരിശീലനത്തിന് അവസരമൊരുക്കി. ഐടി മേഖല മാത്രമല്ല, സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഗുണനിലവാരമുള്ള ഇന്റേൺഷിപ്പ് ഉറപ്പാക്കാൻ അസാപ് സഹായിക്കുന്നു. ഈ വർഷം മാത്രം വിവിധ സർക്കാർ വകുപ്പുകളിലായി 50-ലധികം വിദ്യാർത്ഥികൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി. കണക്കുകളിൽ അസാപ് കേരള (2025-26) ഐടി മേഖല (ഇൻഫോസിസ് ഉൾപ്പെടെ)- 330+ തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD)- 42  പരിസ്ഥിതി - മലിനീകരണ നിയന്ത്രണ ബോർഡ് (PCB)-16 പ്രമുഖ സ്ഥാപനങ്ങൾ (KILA, KLDC, VSSC)- 26 മറ്റ് സ്വകാര്യ കമ്പനികൾ (Design Pods, Hysoung etc.)-10  ആർട്സ് & സയൻസ് വിദ്യാർത്ഥികൾക്കായി 500+ അവസരങ്ങൾ പുതിയ നാല് വർഷ ബിരുദ രീതിയിലേക്ക് മാറുന്ന ആർട്സ് ആൻഡ് സയൻസ് വിദ്യാർത്ഥികൾക്കായി മാത്രം 500-ലധികം പുതിയ ഇന്റേൺഷിപ്പുകളാണ് നിലവിൽ അസാപ് കേരള വഴി ലഭ്യമായിട്ടുള്ളത്. കെ.ടി.യു വിദ്യാർത്ഥികൾക്കായി 500-ലധികം അവസരങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നു. തിയറികൾക്കപ്പുറം യഥാർത്ഥ തൊഴിൽ ലോകം പരിചയപ്പെടാനും കരിയറിന് മികച്ച തുടക്കം നൽകാനും ഈ ഇന്റേൺഷിപ്പുകൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. തൊഴിൽ വിപണിയിലെ 'പാസ്പോർട്ട്' വെറുമൊരു സർട്ടിഫിക്കറ്റിന് പകരം വിദ്യാർത്ഥികളെ ഇൻഡസ്ട്രിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് അസാപിന്റെ ലക്ഷ്യം. മൾട്ടിനാഷണൽ കമ്പനികളായ ഹ്യോസങ് (Hysoung), ഡിസൈൻ പോഡ്സ് തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളിലും അസാപ് വഴി ഇന്റേൺഷിപ്പ് ലഭിക്കുന്നുണ്ട്. ചുരുക്കത്തിൽ, ഇന്റേൺഷിപ്പിനായി നെട്ടോട്ടമോടുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ കൃത്യമായ വഴികാട്ടിയായി അസാപ് കേരള മാറിക്കഴിഞ്ഞു. നിങ്ങളുടെ അഭിരുചിക്കിണങ്ങിയ മേഖല തിരഞ്ഞെടുക്കാനും പ്രൊഫഷണൽ ലോകത്തേക്ക് ചുവടുവെക്കാനും ഇനി അസാപിനൊപ്പം ചേരാം. വിവരങ്ങൾക്ക്: 9495999679 Content Highlights: Exclusive internship placements for 2026 academic cycle., Over 500+ opportunities for Arts & Science and KTU students., Strategic partnerships with industry giants like Infosys and VSSC., Hands-on professional training to bridge the industry-academic gap., Verified placement data across government departments and private sectors. Published: 23 Apr 2026, 07:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്റേൺഷിപ്പിനായി ഇനി അലയേണ്ട, കൈത്താങ്ങായി അസാപ് കേരള; ഇൻഫോ… | Boolokam