ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കളുടെ പ്രായപരിശോധന കർശനമാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് യൂറോപ്യൻ യൂണിയൻ. ഇപ്പോഴിതാ വെബ്സൈറ്റുകളുമായോ ആപ്പുകളുമായോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാതെതന്നെ, ഓൺലൈനിൽ പ്രായം തെളിയിക്കുന്നതിനായുള്ള പുതിയ പ്രായപരിശോധനാ ആപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യൻ കമ്മീഷൻ. ചൊവ്വാഴ്ച കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഈ പ്രഖ്യാപനം നടത്തിയത്. To advertise here, കൗമാരക്കാരെ ഓൺലൈനിലെ ചതിക്കുഴികളിൽനിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം. എന്നാൽ പ്രായം സ്ഥിരീകരിക്കാൻ വ്യക്തിവിവരങ്ങൾ പങ്കുവെക്കേണ്ടതിനാൽ ഉപഭോക്താക്കൾ അതിന് തയ്യാറാവാത്ത സ്ഥിതിയുണ്ട്. പ്രായം പരിശോധിക്കുന്നതിനായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് പ്രായോഗികമായ ബുദ്ധിമുട്ടുകൾക്കും സ്വകാര്യതാ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചില സാങ്കേതികവിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി പ്രായപരിശോധന നടപ്പാക്കാൻ വിവിധ ഒഴികഴിവുകൾ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ ഏറെനാളുകളായി പറയുന്നുണ്ട്. എന്നാൽ അത് കേൾക്കാൻ യൂറോപ്പ് ഇനി ആഗ്രഹിക്കുന്നില്ല. പുതിയ ആപ്പിന്റെ സഹായത്തോടെ പ്രായം പരിശോധിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടാവും. പ്ലാറ്റ്‌ഫോമുകൾക്ക് അതിന്റെ ബാധ്യത ഏറ്റെടുക്കേണ്ടിയും വരില്ല. പ്രായപരിശോധനയ്ക്കായി പുതിയ ആപ്പിൽ ഉപഭോക്താക്കൾ പാസ്‌പോർട്ടോ തിരിച്ചറിയൽ കാർഡോ അപ്‌ലോഡ് ചെയ്യണം. ശേഷം സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമുകൾക്ക് ഉപഭോക്താക്കൾക്ക് നിയമം നിർദേശിക്കുന്ന നിശ്ചിത പ്രായം ആയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഈ ആപ്പ് പ്രയോജനപ്പെടുത്താം. എന്നാൽ ജനനത്തീയതിയോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആപ്പ് ഈ പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുകയുമില്ല. ഇതോടെ, ഓരോ വെബ്സൈറ്റിനും ആപ്പിനും പ്രായം പരിശോധിക്കാൻ പ്രത്യേകം വ്യക്തിഗത രേഖകൾ നൽകേണ്ടി വരില്ല. ശക്തമായ സ്വകാര്യതാ മാനദണ്ഡങ്ങളിലാണ് ആപ്പിന്റെ പ്രവർത്തനമെന്ന് ബുധനാഴ്ച ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ വോൺ ഡെർ ലെയ്ൻ പറഞ്ഞു. Content Highlights: The European Commission has introduced a new centralized app that allows users to verify their age for online platforms using passports or ID cards without sharing specific personal data or birthdates with the websites themselves. Published: 19 Apr 2026, 11:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇന്റർനെറ്റിൽ പ്രായം പരിശോധിക്കാൻ ഏജ് വെരിഫിക്കേഷൻ ആപ്പുമായി യൂറോപ്പ്
M
MathrubhumiSource Link
21 days ago