ദുബായ് : പ്രമുഖ ഇമിറാത്തി കവി സുൽത്താൻ ബിൻ ഖലീഫ അൽ ഹബ്തൂർ (84) ദുബായിൽ അന്തരിച്ചു. To advertise here, ദേശീയതയിലൂന്നിയ ആഴത്തിലുള്ള സാഹിത്യ സംഭാവനകളിലൂടെ ശ്രദ്ധേയനായിരുന്നു. ദ ഇൻസ്പിരേഷൻ ഓഫ് ഫ്ലവേഴ്‌സ്, വിസ്‌പേഴ്‌സ് ഓഫ് വൂണ്ട്‌സ്, ഷാഡോസ് ഓഫ് കാൻഡിൽസ്, പാർട്ടിക്കിൾസ് ഓഫ് ലോഞ്ചിങ്, ഡാമ്പ്‌സ് ഓഫ് ഹോപ്‌സ്, എക്കോ ഓഫ് ദ ഡെസേർട്ട്, സോങ് ഓഫ് ടൈം, നബാഷ്യൻ ക്രിയേഷൻസ്, കൺഫെഷൻസ് ഓഫ് ദ ഹിഡൻ, ഓവർഫ്ലോ ഓഫ് സോറോസ്, ഹിയർ ആർ വിസ്പേഴ്‌സ് തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1942-ൽ ദുബായിൽ ജനിച്ച അദ്ദേഹം 1967-ൽ കയ്‌റോയിൽനിന്ന് മിലിട്ടറി സയൻസിൽ ബിരുദംനേടി. 1972 മുതൽ രണ്ടുവർഷം പൊതുമരാമത്ത് മന്ത്രാലയത്തിലും തുടർന്ന് രണ്ടുവർഷം തൊഴിൽ മന്ത്രാലയത്തിലും അണ്ടർസെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. തുടർന്ന് സംരംഭമേഖലയിലായ അൽ ഹബ്തൂർ ഫെഡറൽ നാഷണൽ കൗൺസിലിൽ നാലുതവണ അംഗമായി. ദുബായ് ചേംബർ ഓഫ് കൊമേഴ്സിലും അംഗമായിരുന്നു. Published: 23 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇമിറാത്തി കവി സുൽത്താൻ ബിൻ ഖലീഫ അൽ ഹബ്തൂർ അന്തരിച്ചു
M
MathrubhumiSource Link
17 days ago