ഇരട്ടച്ചങ്കൊക്കെ ഡൽഹിയിൽ ചെല്ലുമ്പോൾ 90 ഡിഗ്രി കുനിയും; മുഖ്യമന്ത്രി മാന്യതയോടെ സംസാരിക്കണം-സതീശൻ

ഇരട്ടച്ചങ്കൊക്കെ ഡൽഹിയിൽ ചെല്ലുമ്പോൾ 90 ഡിഗ്രി കുനിയും; മുഖ്യമന്ത്രി മാന്യതയോടെ സംസാരിക്കണം-സതീശൻ

M
MathrubhumiSource Link
കൊച്ചി : ബി.ജെ.പിയെ ജയിപ്പിക്കാൻ വേണ്ടി സി.പി.എം നിർത്തിയിരിക്കുന്ന സ്ഥാനാർഥിയാണ് പാലക്കാട്ടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. അവിടെ ഏറ്റവും ദുർബലനായ സ്ഥാനാർഥിയെ നിർത്തി യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകൾ വിഭജിക്കാനുള്ള പരിപാടിയാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. To advertise here, മനപൂർവമായി ബി.ജെ.പിയെ ജയിപ്പിക്കാൻ വേണ്ടി സി.പി.എം നിർത്തിയിരിക്കുന്ന സ്ഥാനാർഥിയാണ് പാലക്കാട്ടേത്. അതിനു പകരമായി ഇവർ തമ്മിൽ കച്ചവടമുണ്ട്. ബി.ജെ.പി- സി.പി.എം സഖ്യമുള്ള പത്ത് സീറ്റുകളിൽ യു.ഡി.എഫ് പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്. ആ പത്ത് സീറ്റുകളിലും സി.പി.എം ദുർബലമായ അവസ്ഥയിലായതു കൊണ്ട് ബി.ജെ.പിയെ ജയിപ്പിക്കാൻ ശ്രമിക്കുകയാണ്. എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്ത് മാത്രമുള്ള 20ട്വന്റിക്ക് എവിടെയൊക്കെയാണ് സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്? എൻ.ഡി.എയിലെ ദുർബലരായ ഘടകകക്ഷികൾക്കും പലയിടത്തും സീറ്റ് നൽകിയിരിക്കുകയാണ്. പരസ്പരമുള്ള കൈമാറലാണിത്. - സതീശൻ പറഞ്ഞു. കോൺഗ്രസ് നാണംകെട്ട പാർട്ടിയെന്ന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിനും സതീശൻ മറുപടി നൽകി. അദ്ദേഹത്തെ പോലെ ഒരാൾ അങ്ങനെ പറയാൻ പാടില്ല. കോൺഗ്രസ് ഇന്ത്യയിലെ പ്രതിപക്ഷവും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയുമാണ്. ആ കോൺഗ്രസിനെ നാണംകെട്ട പാർട്ടിയെന്ന് രാജീവ് ചന്ദ്രശേഖർ പറയാൻ കാരണം രാഷ്ട്രീയം അറിയാത്തതിനാലാണ്. അദ്ദേഹം ബിസിനസുകാരനാണ്. ആകാശത്ത് നിന്നും നൂലിൽകെട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ കേരളത്തിൽ ഇറക്കിയത്. മൂന്നുതവണ രാജ്യസഭ അഗമായപ്പോഴും രാജീവ് ചന്ദ്രശേഖർ ബി.ജെ.പി ടിക്കറ്റിലല്ല മത്സരിച്ചത്. അതൊന്നും എന്നെക്കൊണ്ട് പറയിക്കരുത്. ആകാശത്ത് നിന്നും നൂലിൽ കെട്ടിയിറക്കിയ ബിസിനസുകാരൻ കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം ആണെന്ന് ഇന്നലെ മുഖ്യമന്ത്രിയും പറഞ്ഞു. ഇന്ത്യയിൽ പിണറായി വിജയൻ അല്ലാതെ ആരും അങ്ങനെ പറയില്ല. ബി.ജെ.പിക്കും സംഘപരിവാറിനും വർഗീയതയ്ക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ആളാണ് രാഹുൽ ഗാന്ധിയെന്ന് ആർക്കാണ് അറിയാത്തത്. അങ്ങനെ ഒരു പോരാട്ടം നടത്തുന്നില്ലെന്ന് രാഹുൽ ഗാന്ധിയുടെ ശത്രുക്കൾ പോലും പറയില്ല. അദ്ദേഹത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാർലമെന്റിനകത്തും പുറത്തും അദ്ദേഹത്തെ ആക്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പോരാട്ടമാണ് രാജ്യ മുഴുവൻ ഉറ്റുനോക്കുന്നത്. തകർന്നു വീഴാത്ത പാലത്തിന്റെ പേരിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജയിലാക്കാൻ എൽ.ഡി.എഫ് നോക്കി. നൂറ്റി അൻപതോളം സ്ഥലങ്ങളിൽ ദേശീയപാത പൊളിഞ്ഞു വീണിട്ടും കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാരിന് ഒരു പരാതിയില്ല. പാലം പൊളിഞ്ഞ് വീണതിനു ശേഷം പരാതിയുമായല്ല, ആമാടപ്പെട്ടിയുമായാണ് ഡൽഹിയിൽ മന്ത്രിയെ കാണാൻ പോയത്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാൻ പറഞ്ഞാലും ഒപ്പിട്ടു നൽകുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇരട്ടച്ചങ്കൊക്കെ ഡൽഹിയിൽ ചെല്ലുമ്പോൾ 90 ഡിഗ്രിയിൽ കുനിയും. അവിഹിതമായ ബന്ധവമാണ് ബി.ജെ.പിയുമായി. അതൊന്നും ഞങ്ങളെ ബാധിക്കില്ല. അതിനെയെല്ലാം മറികടന്ന് ജനങ്ങളുടെ പിന്തുണയിൽ യു.ഡി.എഫ് അധികാരത്തിൽ എത്തും. ഈ സർക്കാരിനെതിരെ അതിശക്തമായ ജനവികാരമാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി നൽകുന്ന അഭിമുഖങ്ങളിൽ നല്ല വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. പണ്ട് എൻ.കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. ഇപ്പോൾ മുഖ്യമന്ത്രിയുടെ സഹയാത്രികനായിരുന്ന സീനിയർ കമ്മ്യൂണിസ്റ്റ് നേതാവായ ജി. സുധാകരനെ ചെറ്റത്തരം എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ച് സ്വയം തരംതാഴുകയാണ്. പൊതുരംഗത്ത് നിൽക്കുന്നവർ കുറേക്കൂടി മാന്യതയോടെ സംസാരിക്കണം. മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന എത്രയോ പേർ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. അവരെ കുറിച്ചൊക്കെ ഇതുപോലെ മോശമായ വാക്കുകൾ ഉപയോഗിക്കുമോ. ഇതൊക്കെ കേരളം കാണുകയാണ്. ഇങ്ങനെയുള്ള വാക്കുകളാണോ രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നത് എന്നോർത്ത് ചെറുപ്പക്കാർക്ക് രാഷ്ട്രീയ നേതാക്കളോട് പുച്ഛം തോന്നും. അവളോടൊപ്പമാണെന്ന അടിക്കുറിപ്പോട് കൂടിയ കപ്പാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. കപ്പിൽ ചായയാണോ കാപ്പിയാണോ വെള്ളമാണോ കുടിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രി ആ കപ്പിൽ കുടിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും എല്ലാ മാധ്യമ ഓഫീസുകളിലേക്കും വിളിച്ചു. മനോഹരമായ വാക്കാണെന്നും അവളോടൊപ്പം എന്നതിന്റെ പ്രതീകമാണ് അതെന്നും മുഖ്യമന്ത്രിയുടെ പി.ആർ സംഘം പറഞ്ഞത്. ആ കപ്പുമായി മുഖ്യമന്ത്രി നിൽക്കുന്നത് കണ്ടപ്പോൾ എനിക്കും ഇഷ്ടം തോന്നി. പക്ഷെ ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് അവളോടൊപ്പമല്ല, അവനോടൊപ്പമാണെന്നാണ്. കപ്പ് അറിയാതെ പിടിച്ചു പോയതാണെന്നും വീട്ടിൽ നിന്നും കൊടുത്തു വിട്ടതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. - സതീശൻ കൂട്ടിച്ചേർത്തു. Content Highlights: Allegations of a clandestine CPM-BJP pact to divide UDF votes in Palakkad., Criticism of Rajeev Chandrasekhar's political background and credentials., Defense of Rahul Gandhi's anti-communal stance against Pinarayi Vijayan's remarks., Highlighting the state government's alleged submissive stance toward the central government., Condemnation of the Chief Minister's use of derogatory language in public discourse. Published: 22 Mar 2026, 04:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇരട്ടച്ചങ്കൊക്കെ ഡൽഹിയിൽ ചെല്ലുമ്പോൾ 90 ഡിഗ്രി കുനിയും; മുഖ… | Boolokam