തിരുവൻവണ്ടൂർ : മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് ശ്രേഷ്ഠഹരിത വിദ്യാലയം പുരസ്കാരം നേടിയ ഇരമല്ലിക്കര ഹിന്ദു യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിജയാഘോഷം നടത്തി. ഇരമല്ലിക്കര ആശുപത്രി ജങ്ഷനിൽ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായി ‘ഒരു വീട്, ഒരു പച്ചക്കറിത്തോട്ടം’ പദ്ധതിക്ക് തുടക്കം കുറിച്ചു. To advertise here, ഗ്രോ ബാഗുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു. വീടുകളിൽ ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ തോട്ടത്തിൽ കുട്ടികൾ കൃഷിചെയ്ത് വിളവെടുത്ത പച്ചക്കറികൾ സീഡ് ക്ലബ്ബ് അംഗങ്ങൾ കൃഷി ഓഫീസർക്കു സമ്മാനമായി നൽകി. കൃഷി ഓഫീസർ ശ്രീഹരി, പഞ്ചായത്തംഗം രാധാകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് നിസിൽ രാജ്, പ്രധാനാധ്യാപിക എം. മഞ്ജുഷ, സീഡ് കോഡിനേറ്റർ എസ്. നന്ദകിഷോർ, അധ്യാപകരായ ഹിമാ മധു, പി.ജി. രജനി, പി.എസ്. പ്രീതി, വി.എസ്. അനിതകുമാരി, ജിജി തുടങ്ങിയവർ പങ്കെടുത്തു. Published: 17 Mar 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇരമല്ലിക്കരയിൽ ‘ഒരു വീട്, ഒരു പച്ചക്കറിത്തോട്ടം’ പദ്ധതിക്കു തുടക്കമായി
M
MathrubhumiSource Link
about 2 months ago