ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ചരിത്രവിജയത്തിൽ എല്ലാ കേന്ദ്രങ്ങളിലും ആഘോഷപ്രകടനങ്ങൾ നടത്തി. ശ്രീകണ്ഠപുരത്ത് ആദ്യം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലാണ് ആഘോഷപ്രകടനങ്ങൾ തുടങ്ങിയത്. 'മണ്ണൊരുക്കിയവൻ തന്നെ കൊയ്യട്ടെ' എന്നെഴുതിയ വി.ഡി. സതീശന്റെ പോസ്റ്റർ ഉയർത്തിപ്പിടിച്ചായിരുന്നു ലീഗ് പ്രവർത്തകരുടെ ആഘോഷം. തുടർന്ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. യു.ഡി.എഫ്. നേതാക്കളായ ഇ.വി. രാമകൃഷ്ണൻ, ഡോ. കെ.വി. ഫിലോമിന, കെ. സലാഹുദ്ദീൻ, എൻ.പി. റഷീദ് തുടങ്ങിയവർ നേതൃത്വംനൽകി. സജീവ് ജോസഫ് കൗണ്ടിങ് സ്റ്റേഷനിൽനിന്ന് ഉദയഗിരി പഞ്ചായത്തിലെ കാർത്തികപുരത്താണ് വോട്ടർമാരോട് നന്ദിപറയാൻ എത്തിയത്. തുടർന്ന് തേർത്തല്ലി, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചുഴലി, ചെങ്ങളായി, ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിക്കൂർ, ഉളിക്കൽ എന്നീ സ്ഥലങ്ങളും സന്ദർശിച്ചു. ടി.എൻ.എ. ഖാദർ, തോമസ് വക്കത്താനം, സോണി സെബാസ്റ്റ്യൻ, വർഗീസ് വയലാമണ്ണിൽ, കെ.പി. ഗംഗാധരൻ, പി.ടി. മാത്യു, ബിജു പുളിയംതൊട്ടി, ബേബി തോലാനി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. To advertise here, ചരിത്ര ഭൂരിപക്ഷത്തിന് മലയോരത്തിന് നന്ദി -സജീവ് ജോസഫ് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷത്തിന് മലയോരത്തിന് നന്ദിപറയുന്നതായി സജീവ് ജോസഫ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷ എം.എൽ.എ. ആയിരുന്നിട്ടും മണ്ഡലത്തിൽ ശ്രദ്ധേയമായ വികസനപ്രവർത്തനങ്ങളും നൂതന പദ്ധതികളും നടപ്പാക്കാൻ സാധിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തെ മുൻനിർത്തി നടപ്പാക്കിയ വിവിധ പദ്ധതികൾ കക്ഷിരാഷ്ട്രീയത്തിനുമപ്പുറം വിശാലമായ ജനവിശ്വാസം നേടാൻ സഹായിച്ചു. ‘ദിശാദർശൻ’, ‘ഭാഷാമൃതം’ തുടങ്ങിയ സാമൂഹിക-വിദ്യാഭ്യാസ പരിപാടികളും, മലയോര മേഖലയുടെ ടൂറിസം സാധ്യതകളെ ലോക ശ്രദ്ധയിൽപ്പെടുത്താൻ സംഘടിപ്പിച്ച ഇൻവസ്റ്റേഴ്‌സ് മീറ്റ്, മിനി മാരത്തൺ തുടങ്ങിയ പരിപാടികളും ഈ വിജയത്തിന് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരിക്കൂറിലെ വിജയം: ആവേശത്തിമിർപ്പിൽ യു.ഡി.എഫ്.
M
MathrubhumiSource Link
about 2 hours ago