പാതിപ്പാറയിൽ വീണ്ടും അപകടം To advertise here, കുളപ്പുള്ളി : പാലക്കാട്-കുളപ്പുള്ളി പാതയിൽ കൂനത്തറ പാതിപ്പാറയിൽ വീണ്ടും അപകടം. സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ കൂനത്തറ സ്വദേശി ജലീഷ്, ഭാര്യ പ്രിയദ എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് പാതിപ്പാറ ഇറക്കത്തിൽ അപകടംനടന്നത്. കുളപ്പുള്ളി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക്, കൂനത്തറ ഭാഗത്തേക്ക് തിരിക്കുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീഷിന് തലയ്ക്കും പ്രിയദയ്ക്ക് കാലിനും കൈകളിലുമാണ് പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച സ്വകാര്യബസ് ഇടിച്ച് വാടാനാംകുറുശ്ശി സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചിരുന്നു. ഒൻപതുവയസ്സുകാരൻ മകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിരവധി അപകടമരണങ്ങൾ നടന്ന സ്ഥലമാണ് പാതിപ്പാറമുതൽ കൂനത്തറവരെയുള്ള ഭാഗം. ഒരാഴ്ചമുൻപ് നടന്ന അപകടത്തെത്തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത പരിശോധന നടത്തുമെന്ന് അറിയിച്ചെങ്കിലും നടന്നിട്ടില്ല. Published: 03 Apr 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
M
MathrubhumiSource Link
about 1 month ago