ഇരുട്ടിലും പ്രകാശം കാണാനുള്ള മനസ്സിന്റെ ശക്തിയാണ് വിഷു-മാതാ അമൃതാനന്ദമയി

ഇരുട്ടിലും പ്രകാശം കാണാനുള്ള മനസ്സിന്റെ ശക്തിയാണ് വിഷു-മാതാ അമൃതാനന്ദമയി

കരുനാഗപ്പള്ളി :ഇരുട്ടിലും പ്രകാശം കാണാനുള്ള മനസ്സിന്റെ ശക്തിയാണ് വിഷു നൽകുന്ന സന്ദേശമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃതപുരിയിൽ നടന്ന വിഷു ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അമൃതാനന്ദമയി. To advertise here, അടിമുടി പൂത്തുനിൽക്കുന്ന കണിക്കൊന്നപോലെ എല്ലാവർക്കും സന്തോഷം പകരുന്ന ആഘോഷമാണ് വിഷു. പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു ജീവിതം, ആരോഗ്യപരമായ ഒരു ജീവിതചര്യ, ഐക്യവും സ്നേഹവും തുടിക്കുന്ന കുടുംബജീവിതം, ഈശ്വരനെ സ്മരിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കണമെന്നുള്ള കുടുംബപാഠം-ഇവയുടെയെല്ലാം സന്ദേശം വിഷുക്കണിക്കുള്ളിലുണ്ട്. വിഷു നൽകുന്ന മറ്റൊരു പ്രധാനപ്പെട്ട സന്ദേശം പ്രകൃതിയെ സ്നേഹിക്കണം എന്നുള്ളതാണ്. പ്രകൃതിയിലെ സകലചരാചരങ്ങളും പരസ്പരാശ്രയത്തിലാണ് നിലകൊള്ളുന്നതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന വിഷുദിനാഘോഷത്തിൽ വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിനു ഭക്തരും സന്ന്യാസി-സന്ന്യാസിനിമാരും ആശ്രമവാസികളും പങ്കെടുത്തു. വിഷുത്തൈനീട്ടം പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വൃക്ഷത്തൈകൾ, മഠത്തിന്റെ യുവജനസംഘടനയായ അയുദ്ധ് പ്രതിനിധികൾ മാതാ അമൃതാനന്ദമയിൽനിന്ന്‌ ഏറ്റുവാങ്ങി. വിഷുത്തൈനീട്ടം പദ്ധതിയിലൂടെ വർഷംതോറും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് അയുദ്ധ് അംഗങ്ങളുടെ നേതൃത്വത്തിൽ വച്ചുപിടിപ്പിക്കുന്നത്. ഈ വർഷം 'ചങ്ങാതിച്ചെടികൾ പുഞ്ചിരിപ്പൂക്കൾ' എന്ന സന്ദേശത്തോടെ ആചരിക്കുന്ന വിഷുത്തൈനീട്ടം പദ്ധതിയിൽ, വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കിയും മണ്ണിന്റെ സ്വാഭാവിക ഗുണങ്ങൾ നിലനിർത്താൻ അംഗങ്ങളോട് ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കിക്കൊണ്ട് പൂർണമായും ജൈവരീതിയിൽ തയ്യാറാക്കിയ ചെടിച്ചട്ടികളിലാണ് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് ഡയറക്ടർ ഡോ. ജിതുലാൽ മീണ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് എഡിറ്ററുമായ മനോജ്കുമാർ സൊന്താലിയ തുടങ്ങിയവർ പങ്കെടുത്തു. വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുമായി അയുദ്ധ് നടപ്പാക്കുന്ന ‘സഹജീവനം സഞ്ജീവനം’ പദ്ധതിയുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇരുട്ടിലും പ്രകാശം കാണാനുള്ള മനസ്സിന്റെ ശക്തിയാണ് വിഷു-മാതാ… | Boolokam