ഇരുപത്തിയേഴാം രാവിന്റെ പുണ്യംതേടി ആയിരങ്ങൾ മാലിക് ദീനാറിലെത്തി

ഇരുപത്തിയേഴാം രാവിന്റെ പുണ്യംതേടി ആയിരങ്ങൾ മാലിക് ദീനാറിലെത്തി

M
MathrubhumiSource Link
തളങ്കര : റംസാൻ മാസത്തിലെ അവസാനത്തെ 10 ദിവസങ്ങളിൽ വിശ്വാസികൾ ഏറെ പുണ്യം പ്രതീക്ഷിക്കുന്ന രാത്രിയാണ് ലൈലത്തുൽ ഖദർ. ആയിരം മാസങ്ങൾ ചെയ്താൽ ലഭിക്കുന്ന പ്രതിഫലം ഈ ഒരു രാത്രിയിൽ ചെയ്ത സത്‌കർമങ്ങൾക്ക് ലഭിക്കുമെന്ന് ഖുർആൻ പറഞ്ഞ രാവാണിത്. റംസാൻ ഇരുപത്തിയേഴിന്റെ രാവിലാണ് ലൈലത്തുൽ ഖദർ ആകാൻ സാധ്യത എന്നതിനാലാണ് വിശ്വാസികൾ ഈ രാത്രിയിൽ മുഴുവനായും പള്ളികളിൽ കഴിഞ്ഞുകൂടുന്നത്. പള്ളികളിലും വീടുകളിലും പ്രാർഥനാനിരതരായി അവർ സമയം ചെലവിടുന്നു. To advertise here, തളങ്കര മാലിക് ദിനാർ പള്ളിയിലേക്ക് തിങ്കളാഴ്ച രാത്രി ജില്ലയുടെ വിവിധ നാടുകളിൽനിന്നും ആയിരങ്ങൾ പ്രാർഥനയ്ക്കും സിയാറത്തിനുമായി ഒഴുകിയെത്തി. വലിയ ജുമുഅത്തു പള്ളിയിൽ നടന്ന വിവിധ ചടങ്ങുകൾക്ക് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി നേതൃത്വം നൽകി. നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ്, തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് എന്നിവിടങ്ങളിലും പ്രത്യേക പ്രാർഥന, സ്വലാത്ത് മജ്‌ലിസുകൾ ഉണ്ടായിരുന്നു. മാലിക് ദിനാർ വലിയ ജുമാ മസ്ജിദിൽ എത്തിയ ആയിരങ്ങൾക്ക് ഡിഫൻസ് ബാങ്കോട് പായസം വിതരണം നടത്തി. തായലങ്ങാടിയിലും നാട്ടുകാരുടെ നേതൃത്വത്തിൽ വിശ്വാസികൾക്കായി ചായയും പലഹാരവും നൽകി. Published: 18 Mar 2026, 04:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇരുപത്തിയേഴാം രാവിന്റെ പുണ്യംതേടി ആയിരങ്ങൾ മാലിക് ദീനാറിലെത… | Boolokam