ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ; അറാക് ആണവകേന്ദ്രം ആക്രമിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ; അറാക് ആണവകേന്ദ്രം ആക്രമിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

M
MathrubhumiSource Link
ടെഹ്‌റാൻ: ഇറാന്റെ ആണവായുധ നിർമാണ പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന അറാക് (Arak) ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ. To advertise here, ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേൽ പ്രതിരോധ സേന (IDF) അറിയിച്ചു. ആണവ കേന്ദ്രത്തിൽ നിലവിൽ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ പ്രാഥമിക നിഗമനം. നേരത്തെ ജൂൺ മാസത്തിലും അറാകിലെ പ്ലാന്റിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.  പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ചത്. ഇസ്രയേലിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. Content Highlights: Israel targeted the Arak heavy water plant, a key site for plutonium production., The IDF claims the strike is essential to stop Iran's nuclear weapons advancement., Iran has vowed retaliation despite reporting no radiation leaks or casualties., The attack occurred despite ongoing diplomatic efforts led by the US. Published: 27 Mar 2026, 11:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ; അറാക് ആണവകേന്ദ… | Boolokam