ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയൻ എണ്ണക്കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിടാൻ കാരണം പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിലെ മാറ്റമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പലാണ് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത്. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന ഈ കപ്പൽ, അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റിയത്. To advertise here, പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കപ്പൽ വഴിതിരിച്ചുവിടാൻ കാരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണഗതിയിൽ എണ്ണ ഇടപാടുകൾക്ക് 30 മുതൽ 60 ദിവസം വരെ പണം നൽകാനുള്ള സമയം ലഭിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ക്രെഡിറ്റ് കാലാവധിക്ക് പകരം മുൻകൂട്ടി പണം നൽകാനോ അല്ലെങ്കിൽ ഉടൻ സെറ്റിൽമെന്റ് നടത്താനോ ആവശ്യപ്പെട്ടതാണ് കപ്പലിന്റെ ദിശമാറ്റത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഗുജറാത്തിലെ വാഡിനാറിലേക്കായിരുന്നു ഈ കപ്പൽ ആദ്യം നിശ്ചയിച്ചിരുന്നത്. ഈ ചരക്ക് ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഇന്ത്യ വാങ്ങുന്ന ആദ്യത്തെ ഇറാനിയൻ ക്രൂഡ് ഓയിൽ ആകുമായിരുന്നു ഇത്. അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യാന്തര ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റ് ഉപയോഗിക്കാൻ കഴിയാത്തത് ഇറാനുമായുള്ള വ്യാപാരത്തിന് വലിയ വെല്ലുവിളിയാണ്. കുറഞ്ഞ കാലയളവിലേക്ക് ഉപരോധങ്ങളിൽ ഇളവ് ലഭിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനികൾ ഈ എണ്ണ വാങ്ങാൻ ശ്രമിച്ചത്. എന്നാൽ വിൽപനക്കാർ മുൻകൂർ പണം ആവശ്യപ്പെട്ടതോടെ ചരക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇറാൻ നിലവിൽ ആഗോള ബാങ്കിങ് സംവിധാനമായ സ്വിഫ്റ്റിന് പുറത്താണ്. ഇത് ഇറാനുമായി പണമിടപാടുകൾ നടത്തുന്നത് വലിയ വെല്ലുവിളിയാണ്. മുമ്പ് തുർക്കിയിലെ ഒരു ബാങ്ക് വഴി യൂറോയിൽ പണമടയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ആ സൗകര്യമില്ല. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നേരിടുന്ന കപ്പലാണ് 'പിങ് ഷുൻ'. കടലിലുള്ള ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക കഴിഞ്ഞ മാസം 30 ദിവസത്തെ ഇളവ് നൽകിയിരുന്നു, ഈ കാലാവധി ഏപ്രിൽ 19-ന് അവസാനിക്കും. 2018-ൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 11.5 ശതമാനവും ഇറാനിൽ നിന്നായിരുന്നു, എന്നാൽ 2019 മേയ് മാസത്തിന് ശേഷം ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങിയിട്ടില്ല. Content Highlights: Iranian oil tanker 'Ping Shun' diverted from India to China due to payment term disagreements., Sellers demanded upfront payment instead of the standard 30-60 day credit period., US sanctions on Iran continue to complicate international banking and SWIFT transactions., This shipment would have marked India's first Iranian crude import in seven years., Global banking restrictions remain the primary hurdle for bilateral trade. Published: 04 Apr 2026, 09:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാനിൽ നിന്ന് ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക്; പാതിവഴിയിൽ ആ കപ്പൽ ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?
M
MathrubhumiSource Link
about 1 month ago