ഉപ്പുതറ(ഇടുക്കി): ഇറാനിൽ മർച്ചന്റ് നേവി ഇന്റേൺഷിപ്പിനുപോയ മലയാളിവിദ്യാർഥിയുമായി ബന്ധപ്പെടാനാകാതെ ബന്ധുക്കൾ. പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെയാണ് അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൻ സജന്റെ മകൻ ജെറിൻ ജോസഫ് ഇറാനിൽ കുടുങ്ങിയത്. To advertise here, ഫെബ്രുവരി 27-ന് രാവിലെയാണ് ജെറിൻ അവസാനമായി വീട്ടുകാർക്ക് സന്ദേശം അയച്ചത്. യുദ്ധം പ്രശ്നമാകുമെന്നും പിറ്റേന്ന് വിളിക്കാം എന്നുമായിരുന്നു ഉള്ളടക്കം. എന്നാൽ, പിന്നീട് വിളിക്കുകയോ സന്ദേശമയക്കുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. തിരികെബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്റേൺഷിപ്പിന് അയച്ച ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ബന്ധപ്പെട്ടപ്പോൾ വിദ്യാർഥികൾ സുരക്ഷിതരാണെന്ന മറുപടിമാത്രമാണ് ലഭിച്ചത്. തുടർന്ന് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ്ഗോപി, ഡീൻ കുര്യാക്കോസ് എം.പി. എന്നിവർക്ക് സഹായം അഭ്യർഥിച്ച് കത്തയച്ചു. നോർക്കയുടെ സഹായവും തേടി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രുദ്രാക്ഷ മർച്ചൻറ് നേവി ഇൻസ്റ്റിറ്റ്യൂട്ടാണ് ജെറിനെ 2025 ജൂലായ് 27-ന് ഇറാനിലേക്ക് ഇന്റേൺഷിപ്പിന് അയച്ചത്. അവിടെ പോർട്ട് ഓഫ് ബുഷറിലെ ലിയൻ ഓഷ്യൻ സ്റ്റാർ ഷിപ്പിങ് കമ്പനിയിലായിരുന്നു ഇന്റേൺഷിപ്പ്. Content Highlights: A Kerala student is missing in Iran following the escalation of regional conflict. Learn about the family's plea for government intervention. Published: 20 Mar 2026, 07:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാനിൽ മർച്ചന്റ് നേവി ഇന്റേൺഷിപ്പ്; മലയാളി വിദ്യാർഥിയുമായി ബന്ധപ്പെടാനാകാതെ ബന്ധുക്കൾ
M
MathrubhumiSource Link
about 2 months ago