ഇറാനുമായുള്ള സംഘർഷത്തിൽ ട്രംപ് അയയുന്നു; ഹോർമുസ് തുറക്കാൻ 5 ദിവസം കൂടി സമയം, ലോകം സമാധാനത്തിലേക്ക്

ഇറാനുമായുള്ള സംഘർഷത്തിൽ ട്രംപ് അയയുന്നു; ഹോർമുസ് തുറക്കാൻ 5 ദിവസം കൂടി സമയം, ലോകം സമാധാനത്തിലേക്ക്

M
MathrubhumiSource Link
വാഷിങ്ടൺ: പശ്ചിമേഷ്യയിലുടനീളം രക്തം ചിന്തിയും ലോകത്തെയാകെ ഇന്ധനപ്രതിസന്ധിയിലേക്ക് വലിച്ചിട്ടും 24 ദിവസമായിത്തുടരുന്ന ഇറാനും യു.എസ്.-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ താത്കാലികാശ്വാസം. To advertise here, സംഘർഷത്തിന് സമ്പൂർണ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനുമായി നടത്തിയ ദ്വിദിനചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇത് കണക്കിലെടുത്ത് ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അഞ്ചുദിവസത്തെ സമയം കൂടി അനുവദിച്ചു. ഈ കാലയളവിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്നു പ്രഖ്യാപിച്ച ട്രംപ്, ഇതുസംബന്ധിച്ച ഉത്തരവ് യുദ്ധവകുപ്പിന് നൽകിയിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കയും ഇറാനും പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും മരുമകൻ ജാരദ് കഷ്നറും തന്റെ ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ചർച്ചയുടെ ഭാഗമായെന്നും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇറാന്റെ ശക്തമായ താക്കീതിനെത്തുടർന്ന് യു.എസ്. പ്രസിഡന്റിന് പിന്തിരിയേണ്ടിവന്നെന്ന് ഇറാൻ ദേശീയമാധ്യമം പ്രതികരിച്ചു. ട്രംപുമായി ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയൊന്നുമുണ്ടായിട്ടില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് അന്ത്യശാസനത്തിന്റെ സമയപരിധി തിങ്കളാഴ്ച അർധരാത്രി അവസാനിച്ചു. തങ്ങളുടെ ഊർജനിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് അനിശ്ചിതകാലത്തേക്ക് പൂർണമായും അടച്ചിടുമെന്ന് ഇറാനും തിരിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമിക്കാൻ സാധ്യതയുള്ള പശ്ചിമേഷ്യയിലെ ഊർജോത്പാദനകേന്ദ്രങ്ങളുടെയും കടൽവെള്ളശുദ്ധീകരണശാലകളുടെയും പേരുകൾ ഇറാന്റെ ഫാർസ് വാർത്താ ഏജൻസി തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടിരുന്നു. Content Highlights: Trump extends Hormuz Strait opening deadline by 5 days., US agrees to pause attacks on Iranian energy facilities during the grace period., Contradictory reports from Iran regarding the occurrence of negotiations., Global energy market stability remains at stake due to the naval blockade threat. Published: 24 Mar 2026, 06:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനുമായുള്ള സംഘർഷത്തിൽ ട്രംപ് അയയുന്നു; ഹോർമുസ് തുറക്കാൻ 5… | Boolokam