ഇറാനെ യുഎസ് പരാജയപ്പെടുത്തി, പൂർണമായും നശിപ്പിച്ചു, ഇനി ഹോർമുസ് ശ്രദ്ധിക്കണമെന്ന് ഡൊണാൾ ട്രംപ്

ഇറാനെ യുഎസ് പരാജയപ്പെടുത്തി, പൂർണമായും നശിപ്പിച്ചു, ഇനി ഹോർമുസ് ശ്രദ്ധിക്കണമെന്ന് ഡൊണാൾ ട്രംപ്

M
MathrubhumiSource Link
News Desk Last Updated: 15 March 2026, 02:44 AM IST ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ് ട്രംപ് മറ്റ് രാജ്യങ്ങളോട് തന്റെ കുറിപ്പിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് | Photo: AP വാഷിങ്ടൺ: മൂന്നാഴ്ച്ചയായി തുടരുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ഇറാനെ പൂർണമായും നശിപ്പിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ്. ഇറാനെ അമേരിക്ക പൂർണമായും പരാജയപ്പെടുത്തിയെന്നും എന്നാൽ, ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ് ട്രംപ് മറ്റ് രാജ്യങ്ങളോട് തന്റെ കുറിപ്പിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. To advertise here, ഇറാനെ അമേരിക്ക സൈനികമായും സാമ്പത്തികമായും പരാജയപ്പെടുത്തുകയും പൂർണമായും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്ക് വഴി എണ്ണ എത്തിക്കുന്ന രാജ്യങ്ങൾ ഈ പാത ശ്രദ്ധിക്കണം. ഇവിടെ ഞങ്ങളുടെ എല്ലാ സഹായവും ഉറപ്പാക്കും. എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ്, മറ്റ് രാജ്യങ്ങളെ ഏകോപിപ്പിക്കുമെന്നും കൂട്ടായി പ്രവർത്തനങ്ങളിലൂടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുമെന്നുമാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ ഗതാഗതം സാധ്യമാക്കുന്നതിനുള്ള യുഎസിന്റെ ശ്രമങ്ങളിൽ പങ്കാളികളാകാൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നതാണ് ട്രംപിന്റെ ഈ പുതിയ കുറിപ്പെന്നാണ് വിലയിരുത്തലുകൾ. ഹോർമുസ് കടലിടുക്ക് തുറന്ന് നിലനിർത്തുന്നതിന് അമേരിക്കയുടെ യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്നാണ് മുമ്പ് ട്രംപ് അറിയിച്ചത്. ഇറാനിലെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവയിൽ ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങൾ കടലിടുക്ക് തുറക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അമേരിക്കയുമായി സഹകരിച്ച് യുദ്ധക്കപ്പലുകൾ അയയ്ക്കും. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൺ തുടങ്ങിയ നിരവധി രാജ്യങ്ങൾ കപ്പലുകൾ ഈ പ്രദേശത്തേക്ക് അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, ഹോർമുസ് കടലിടുക്ക് തുറന്ന് കിടക്കുകയാണെന്നും ഈ പാത ഇസ്രയേലിനും അമേരിക്കയ്ക്കും മുന്നിൽ മാത്രമാണ് അടച്ചിരിക്കുന്നതെന്നുമാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ ശത്രുക്കളുടെയും, ഞങ്ങളെ ആക്രമിക്കുന്ന അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾക്കും ടാങ്കറുകൾക്കും മുന്നിൽ മാത്രമാണ് ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇതുവഴി കടന്നുപോകാമെന്നുമാണ് അദ്ദേഹം അറിയിച്ചത്. Content Highlights: Trump asserts total military and economic defeat of Iran., US calls for international cooperation to secure the Hormuz Strait., Iran claims the strait remains open to neutral nations but closed to hostile entities., Plans for international naval patrols to protect oil routes. Published: 15 Mar 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാനെ യുഎസ് പരാജയപ്പെടുത്തി, പൂർണമായും നശിപ്പിച്ചു, ഇനി ഹോർ… | Boolokam