വാഷിങ്ടൺ: സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ 'അന്തിമ പ്രഹരം' നൽകാനുള്ള സാധ്യതകൾക്കായി യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഖാർഗ്, അബു മൂസ തുടങ്ങിയ പ്രധാന ദ്വീപുകൾ പിടിച്ചെടുക്കുകയോ എണ്ണപ്പാതകൾ ഉപരോധിക്കുകയോ അല്ലെങ്കിൽ വൻതോതിലുള്ള വ്യോമാക്രമണങ്ങളും കരയുദ്ധവുമുൾപ്പെടെയുള്ള കാര്യങ്ങൾ യുഎസ് പരിഗണിക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധസന്നാഹങ്ങളോടെ സൈന്യത്തെ വിന്യസിക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം ഇതുവരെ യുഎസ് എടുത്തിട്ടില്ല. ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 30-ൽ അധികം പേരെ വധിച്ച യുഎസ്- ഇസ്രയേൽ സംയുക്താക്രമണത്തിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്. അന്നു മുതൽ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടുകയും യുഎസിനെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടക്കുകയും ചെയ്തു. To advertise here, അവസാന തിരിച്ചടിയ്ക്കായുള്ള ട്രംപിന്റെ ഓപ്ഷനുകൾ എന്തെല്ലാം? ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക ഹോർമുസ് കടലിടുക്ക് നിയന്ത്രണത്തിനുള്ള പ്രധാന മാർഗ്ഗമായി ലരാക്ക് ദ്വീപ് ആക്രമിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. അബു മൂസ, സമീപ ദ്വീപുകൾ പിടിച്ചെടുക്കുക. മേഖലയിലെ ഇറാനിയൻ എണ്ണ ടാങ്കറുകൾ ഉപരോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുക. ആണവ, ഊർജ കേന്ദ്രങ്ങളിൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തുക. ആണവ വസ്തുക്കൾ സുരക്ഷിതമാക്കാൻ ഇറാനിൽ കടുത്ത കരയുദ്ധം നടത്തുക. തിങ്കളാഴ്ച, ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള പോരാട്ടത്തിന് അഞ്ചു ദിവസത്തെ ഇടവേള നൽകിയിരിക്കുകയാണെന്നും ഇറാനുമായി ചർച്ചയ്ക്ക് ശ്രമിക്കുകയാണെന്നും പറഞ്ഞു. യുഎസും ഇറാനും ചർച്ച നടത്തുകയാണെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും,യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്നും യുദ്ധം അവസാനിക്കും വരെ പോരാട്ടം തുടരുമെന്നും ഇറാൻ അറിയിച്ചു. മറുവശത്ത്, ഇറാന് 15 ഇന സമാധാന നിർദ്ദേശം അയച്ചിരിക്കുകയാണ് യുഎസ്. ചർച്ചകൾ നടക്കുന്നുവെന്ന് യുഎസ് അവകാശപ്പെടുമ്പോൾ ഇറാൻ അത് നിഷേധിക്കുന്നു. ഇരുപക്ഷവും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ പുരോഗതിയെക്കുറിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് പുറപ്പെടുവിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ച ഇറാൻ, ഈ പ്രധാനപ്പെട്ട ജലപാതയുടെ നിയന്ത്രണം ഔപചാരികമാക്കാനും അതിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഫീസ് ഈടാക്കാനും ശ്രമിച്ചു. അതേസമയം ഇറാനിൽ കരയുദ്ധത്തിൽ ഉപയോഗിക്കാനായി ആയിരക്കണക്കിന് സൈനികരെ യുഎസ് പശ്ചിമേഷ്യയിലേക്ക് എത്തിക്കുന്നുണ്ട്. ഇതുവരെ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം ഇറാനിൽ 1,500-ൽ അധികവും ലെബനനിൽ ഏകദേശം 1,100 പേരുമായി ഉയർന്നു, ഇസ്രയേലിലും മേഖലയുടെ മറ്റ് ഭാഗങ്ങളിലും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. 13 അമേരിക്കൻ സൈനികർ മരിച്ചു. ലെബനനിലും ഇറാനിലുമായി ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. Content Highlights: US evaluating multiple military options including seizing Kharg Island and imposing oil blockades., Iran denies US claims of ongoing peace negotiations., Escalating casualties in Iran, Lebanon, and Israel highlight the severity of the conflict., Strategic control of the Hormuz Strait remains a central point of contention., US deployment of thousands of troops for potential ground operations. Published: 26 Mar 2026, 08:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാനെതിരെ ‘അന്തിമപ്രഹരം’? യുഎസ് വിവിധ സാധ്യതകൾ പരിഗണിക്കുന്നതായി റിപ്പോർട്ട്
M
MathrubhumiSource Link
about 1 month ago