ഇറാന് വേണ്ടി ദശലക്ഷക്കണക്കിന് രൂപയുടെ ആയുധക്കടത്ത്, യുഎസിൽ ഇറാൻവംശജയ്ക്കെതിരെ കേസ്

ഇറാന് വേണ്ടി ദശലക്ഷക്കണക്കിന് രൂപയുടെ ആയുധക്കടത്ത്, യുഎസിൽ ഇറാൻവംശജയ്ക്കെതിരെ കേസ്

ന്യൂഡൽഹി: യുഎസിൽ സ്ഥിരതാമസക്കാരിയും ഇറാൻ വംശജയുമായ യുവതിയെ ഇറാൻ സർക്കാരിനുവേണ്ടി ആയുധ ഇടപാടുകൾ നടത്തിയെന്ന കേസിൽ ശനിയാഴ്ച രാത്രി ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഷെമിം മാഫി എന്ന യുവതിയാണ് അറസ്റ്റിലായത്. മാഫി നടത്തിയ ഇടപാടുകളിൽ സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, സുഡാനിലെ നിലവിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയച്ച ആയുധശേഖരം എന്നിവ ഉൾപ്പെടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. To advertise here, ഷെമിം മാഫിക്കെതിരെ, നിയമപരമായ അനുമതിയില്ലാതെ ആയുധ ഇടപാടുകൾ നടത്തിയെന്ന കേസ് കാലിഫോർണിയയുടെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഓഫീസ് ചുമത്തി. 2025 വരെ, അറ്റ്ലസ് ഇന്റർനാഷണൽ ബിസിനസ് എന്ന പേരിൽ ഒമാനിൽ രജിസ്റ്റർ ചെയ്ത ഒരു വ്യാജകമ്പനി ഉപയോഗിച്ച് ഈ ഇടപാടുകൾ സുഗമമാക്കിയതായി ആരോപണമുണ്ട്. സുഡാനിലെ പ്രതിരോധ മന്ത്രാലയത്തിന് 55,000 ബോംബ് ഫ്യൂസുകൾ കൈമാറിയതും ഇറാനിയൻ സൈനികോപകരണമായ മൊഹാജെർ-6 സായുധ ഡ്രോണുകൾക്കായി 70 മില്യൺ ഡോളറിലധികം വിലമതിക്കുന്ന കരാർ ഉൾപ്പെടുന്നു. 2023 മുതൽ ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സുഡാനിലെ പ്രതിരോധ മന്ത്രാലയത്തിലേക്കാണ് ഇവ അയച്ചത്. ഇത്തരം ആയുധ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കാൻ ഷെമിം മാഫിക്ക് നിയമപരമായ അനുമതിയുണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെ ഇറാനിയൻ രഹസ്യാന്വേഷണ, സുരക്ഷാ മന്ത്രാലയവുമായി ഷെമിം മാഫിക്ക് നേരിട്ടുള്ള ബന്ധമുണ്ടായിരുന്നതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നതായി കോടതി രേഖകളിൽ പറയുന്നു. 2013-ൽ ഇറാനിൽ നിന്നെത്തിയ ഷെമിം മാഫി 2016-ൽ യുഎസ് സ്ഥിരം താമസക്കാരിയായി. ഇറാൻ ഭരണകൂടത്തിന് വേണ്ടി അമേരിക്കയിൽ താൻ പ്രവർത്തിച്ചിട്ടുണ്ടെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് അവർ നിഷേധിച്ചു. 2020-ൽ ഷെമിം മാഫിക്ക് പിതാവിൽ നിന്ന് ലഭിച്ച സ്വത്തുക്കൾ ഇറാനിയൻ അധികൃതർ പിടിച്ചെടുത്തതായും തുടർന്ന് ഇറാനിയൻ രഹസ്യാന്വേഷണ മന്ത്രാലയം ഈ സ്വത്തുക്കൾ തിരികെ വാങ്ങുന്നതിനായി യുഎസിൽ ഒരു ബിസിനസ്സ് തുടങ്ങാൻ ആവശ്യപ്പെട്ടതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇതിന്റെ തുടക്കച്ചെലവുകൾ ഇറാൻ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തതായും അവർ പറഞ്ഞു. ഇറാന് പുറത്ത് പ്രവർത്തിക്കുന്നതിലൂടെ തനിക്ക് കൂടുതൽ വിലയുണ്ടെന്ന് ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തോട് ഷെമിം മാഫി പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. മൊഹാജെർ-6 ഡ്രോൺ പ്ലാറ്റ്ഫോം സമീപകാലത്ത് നിരവധി സംഘർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിൽ ഇറാനുമായി ചർച്ചകൾക്കായി ഒരു പ്രതിനിധി സംഘത്തെ നയിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ അറസ്റ്റ്. Content Highlights: Arrest of Shamim Mafi at Los Angeles airport for illegal arms trafficking., Illegal supply of 55,000 bomb fuses and $70 million in drone contracts to Sudan., Operation facilitated through a shell company, Atlas International Business., Direct links established between the suspect and Iranian intelligence services., Contextual significance amidst 2026 US-Iran diplomatic discussions. Published: 19 Apr 2026, 10:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന് വേണ്ടി ദശലക്ഷക്കണക്കിന് രൂപയുടെ ആയുധക്കടത്ത്, യുഎസിൽ… | Boolokam