മനാമ: സിത്രയിലും മറ്റ് പ്രദേശങ്ങളിലുമുള്ള റെസിഡൻഷ്യൽ പരിസരങ്ങളെയും സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളുടെ ഫലമായി പരിക്കേറ്റവരുടെ അവസ്ഥ പരിശോധിക്കാൻ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ആർഎച്ച്എഫ്) മാനുഷിക സന്നദ്ധ സംരംഭങ്ങളുടെ മേധാവി ശൈഖ ഷീമ ബിന്ത് നാസർ ബിൻ ഹമദ് അൽ ഖലീഫ, സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് സന്ദർശിച്ചു. To advertise here, 'ഷെയാം അൽ ഖൈർ' എന്ന മാനുഷിക സന്നദ്ധ സംരംഭങ്ങളുടെ ഭാഗമാണ് സന്ദർശനം. സന്ദർശന വേളയിൽ, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസകളും ശൈഖ ഷീമ ബിന്ത് നാസർ അറിയിച്ചു. പരിക്കേറ്റ കുട്ടികൾക്ക് മാനുഷിക പരിഗണനയുടെ ഭാഗമായി, അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും തുടർന്നും ആരോഗ്യവും ക്ഷേമവും ആശംസിച്ചുകൊണ്ട് ശൈഖ ഷീമ ബിന്ത് നാസർ സമ്മാനങ്ങളും നൽകി. ശൈഖ ഷീമ ബിൻത് നാസറിനൊപ്പം ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ, ഗവൺമെന്റ് ആശുപത്രികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മറിയം അത്ബി അൽ ജലഹ്‌മ എന്നിവരും ഉണ്ടായിരുന്നു. Content Highlights: Sheikha Shaima Bint Nasser visited victims of Iranian residential attacks in Bahrain., The visit took place at Salmaniya Medical Complex as part of the 'Shayam Al Khair' initiative., Royal Humanitarian Foundation providing ongoing support to affected civilians and children., High-level government presence including the Minister of Health. Published: 14 Mar 2026, 11:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാന്റെ ആക്രമണങ്ങളിൽ പരിക്കേറ്റവരെ ശൈഖ ഷീമ ബിന്ത് നാസർ അൽ ഖലീഫ സന്ദർശിച്ചു
M
MathrubhumiSource Link
about 2 months ago