മനാമ: പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഒന്നിച്ചു നേരിടുന്നതിനായി പിന്തുണ ഉറപ്പുനൽകികൊണ്ട് ജി-7 രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. To advertise here, മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷ, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലും ജോർദാനിലും ഇറാഖിലും സിവിലിയന്മാർക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ ഇറാന്റെ ആക്രമണങ്ങളെ ജി-7 രാജ്യങ്ങൾ അപലപിച്ചു. ഹോർമുസ് കടലിടുക്കിൽ വർധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ ഊർജ വിതരണം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ജി-7 രാജ്യങ്ങളുടെ നിലപാടിനെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ഇറാൻ ആണവായുധം കൈവശം വയ്ക്കരുതെന്ന ജി-7 രാജ്യങ്ങളുടെ തീരുമാനത്തെയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ബാലിസ്റ്റിക് മിസൈൽ പദ്ധതി നിർത്തലാക്കാനും മേഖലയിലും ലോകമെമ്പാടും അസ്ഥിരതയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാനോട് ജി-7 രാജ്യങ്ങൾ ആഹ്വാനം ചെയ്തു. Content Highlights: Bahrain backs the G7 and EU joint statement against Iranian aggression., Condemnation of attacks on civilians and energy infrastructure in GCC countries., Emphasis on protecting the Strait of Hormuz for global energy supply., Call for Iran to abandon nuclear and ballistic missile ambitions. Published: 23 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാന്റെ ആക്രമണങ്ങളെ നേരിടാൻ പിന്തുണ ഉറപ്പുനൽകി ജി-7 രാജ്യങ്ങൾ; പ്രസ്താവന സ്വാഗതം ചെയ്ത് ബഹ്‌റൈൻ
M
MathrubhumiSource Link
about 2 months ago