റിയാദ്: ബഹ്റൈനേയും സൗദി അറേബ്യയേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ വഴിയുള്ള വാഹനഗതാഗതം താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഇറാനിൽനിന്നുള്ള ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടി. To advertise here, കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സൗദി അറേബ്യ പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പുകളെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തീരുമാനം. ഇതോടെ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും പെരുവഴിയിലായി. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. Published: 07 Apr 2026, 11:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാന്റെ ആക്രമണഭീഷണി: കിങ് ഫഹദ് കോസ്‌വേ അടച്ചു; സൗദി-ബഹ്റൈൻ യാത്രക്കാർ കുടുങ്ങി
M
MathrubhumiSource Link
about 1 month ago