ഇറാന്റെ ആണവ അവശിഷ്ടങ്ങൾ അമേരിക്ക പിടിച്ചെടുക്കും; പണമിടപാടില്ലാതെ കൈമാറണമെന്ന് ഡൊണാൾഡ് ട്രംപ്

ഇറാന്റെ ആണവ അവശിഷ്ടങ്ങൾ അമേരിക്ക പിടിച്ചെടുക്കും; പണമിടപാടില്ലാതെ കൈമാറണമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ ('ന്യൂക്ലിയർ ഡസ്റ്റ്') അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് ഈ വിവരം പങ്കുവെച്ചത്. To advertise here, അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനികനീക്കങ്ങളുടെ ഫലമായി രൂപപ്പെട്ട ഈ ആണവ അവശിഷ്ടങ്ങൾ കൈമാറുന്നതിനായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തെയാണ് ട്രംപ് 'ആണവ അവശിഷ്ടങ്ങൾ' എന്ന് വിശേഷിപ്പിച്ചത്. ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ട്രംപ് അറിയിച്ചു. ലെബനനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽനിന്ന് ഇസ്രയേലിനെ അമേരിക്ക വിലക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്ക പ്രത്യേകമായി കൈകാര്യം ചെയ്യുമെന്നും ഇതിനായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുത്ത ഇറാന്റെ തീരുമാനത്തെ ട്രംപ് സ്വാഗതം ചെയ്തു. അതേസമയം ഇറാനുമായുള്ള ഇടപാടുകൾ പൂർത്തിയാകുന്നത് വരെ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകളിൽ ധാരണയായതായും നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാകുമെന്നും ട്രംപ് അറിയിച്ചു. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ നിലനിൽക്കുന്നിടത്തോളം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്. Content Highlights: President Trump announces US seizure of Iranian nuclear material without financial exchange., US intervention halts Israeli airstrikes in Lebanon., Iran reopens the Hormuz Strait for commercial shipping., US naval blockade remains active until final deal completion in 2026. Published: 17 Apr 2026, 09:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാന്റെ ആണവ അവശിഷ്ടങ്ങൾ അമേരിക്ക പിടിച്ചെടുക്കും; പണമിടപാടി… | Boolokam