ടെഹ്‌റാൻ: റെവല്യൂഷണറി ഗാർഡ്‌സിന്റെ ഉന്നതൻ യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ)യുടെ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖദേമിയുടെ മരണമാണ് സ്ഥിരീകരിച്ചത്. To advertise here, എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, രാജ്യതലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺമാസം നടന്ന ഇറാൻ-ഇസ്രയേൽ 12 ദിന യുദ്ധത്തിൽ ജനറൽ മൊഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐആർജിസിയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് മജീദ് എത്തിയത്. ഈയടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഇറാന്റെ ഉയർന്ന റാങ്കിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഫെബ്രുവരി മാസം 28-ാം തീയതി മുതൽ ഇറാനുനേർക്ക് യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രണങ്ങളിൽ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയി, സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് തുടങ്ങി ഭരണ-സൈനിക രംഗത്തെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. Content Highlights: Confirmation of IRGC Intelligence Chief Majid Khademi's death in 2026., Details on the joint US-Israel military operations in Tehran., Context regarding the ongoing regional conflict following the June 12-day war., List of high-ranking Iranian officials targeted since February 2026. Published: 06 Apr 2026, 02:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാന്റെ ഇന്റലിജൻസ് തലവൻ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് IRGC; ചുമതലയേറ്റത് 12 ദിന യുദ്ധത്തിനുപിന്നാലെ
M
MathrubhumiSource Link
about 1 month ago