ദുബായ് ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും. To advertise here, ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. Content Highlights: 45 expats arrested for sharing unauthorized footage, Strict enforcement of cyber laws regarding sensitive media, Official warning against spreading rumors and misinformation, Legal and administrative actions to be taken against violators Published: 14 Mar 2026, 09:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ ആക്രമണം: ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 45 പ്രവാസികളെ അറസ്റ്റ്‌ചെയ്ത് അബുദാബി പോലീസ്
M
MathrubhumiSource Link
about 2 months ago