മനാമ: ബഹ്റൈൻ സായുധസേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഞായറാഴ്ച ബഹ്റൈൻ പ്രതിരോധ സേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാന്റെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാ പൗരന്മാർക്കും അവരുടെ നഷ്ടങ്ങൾക്ക് പൂർണ്ണ നഷ്ടപരിഹാരം ലഭിക്കുമെന്ന് യോഗത്തിൽ രാജാവ് അറിയിച്ചു. To advertise here, ബഹ്റൈനും മേഖലയിലെ രാജ്യങ്ങൾക്കുമെതിരായ ഇറാന്റെ ആക്രമണം സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വച്ചുള്ളതാണെന്നും ഇത് മരണങ്ങൾക്കിടയാക്കിയതായും സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ വരുത്തിവച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിരോധസേന ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ തയ്യാറെടുപ്പിനെയും പോരാട്ട സന്നദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. അവരുടെ കടമകൾ നിർവഹിച്ചതിനെ പ്രശംസിച്ചു. ഇറാനിയൻ ആക്രമണത്തെ അപലപിക്കുകയും ഇറാൻ ഈ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. പൗരന്മാർ കാണിക്കുന്ന ആത്മാർത്ഥമായ ദേശീയ വികാരത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. Published: 06 Apr 2026, 12:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ ആക്രമണം: പൗരന്മാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഹമദ് രാജാവ്
M
MathrubhumiSource Link
about 1 month ago