വാഷിങ്ടൺ: കപ്പലുകളിൽ കയറ്റി കടലിൽക്കിടക്കുന്ന ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം യു.എസ്. ഉടൻ നീക്കിയേക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യാഴാഴ്ച പറഞ്ഞു. ആഗോള എണ്ണവിതരണം പ്രതിസന്ധിയിലാകുകയും വിലകുതിക്കുകയും ചെയ്തതോടെയാണ് യു.എസ്. ഉപരോധം ഇളവുചെയ്യുന്നത്. To advertise here, ആണവപരിപാടി, മനുഷ്യാവകാശലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടി ഇറാൻ എണ്ണയ്ക്ക് ഉപരോധമേർപ്പെടുത്തിയിരിക്കുകയാണ് യു.എസ്. കടലിൽക്കിടക്കുന്ന ഇറാനിയൻ എണ്ണക്കപ്പലുകളിലെല്ലാമായി 10 കോടി വീപ്പ എണ്ണയുണ്ടാകുമെന്നാണ് ണ്ടയു.എസിന്റെ കണക്കുകൂട്ടൽ. ഈ എണ്ണ ആഗോളവിപണിയിലെത്തുന്നതോടെ അടുത്ത 10-14 ദിവസത്തിനുള്ളിൽ എണ്ണവില കുറയുമെന്ന് ബെസന്റ് പറഞ്ഞു. ഇസ്രയേലും യു.എസും ചേർന്ന് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഇറാൻ മാർച്ച് രണ്ടിന് ഹോർമുസ് കടലിടുക്ക് അടച്ചത്. ഇറാൻ ആക്രമണം നിർത്തണമെന്ന് ഇസ്‌ലാമിക രാജ്യങ്ങൾ അബുദാബി: ഗൾഫ് രാജ്യങ്ങൾക്കെതിരേയുള്ള ഇറാന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു. മന്ത്രിതല യോഗത്തിനുശേഷമാണ് രാജ്യങ്ങൾ സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. അസർബയ്ജാൻ, ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ലെബനൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, തുർക്കി, യു.എ.ഇ. എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ റിയാദിലാണ് യോഗംചേർന്നത്. മേഖലയിലെ സായുധസംഘങ്ങൾക്ക് നൽകുന്ന പിന്തുണയും ഹോർമുസ് കടലിടുക്കിനുനേരേയുള്ള ഭീഷണിയും അവസാനിപ്പിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഒരുസാഹചര്യത്തിലും അത്തരം ആക്രമണങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. സ്വയം പ്രതിരോധിക്കാൻ രാജ്യങ്ങൾക്ക് അവകാശമുണ്ട്. ഇറാന്റെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണം'-പ്രസ്താവനയിൽ പറയുന്നു. Content Highlights: US Treasury Secretary hints at lifting sanctions on stored Iranian oil, Move aimed at stabilizing global oil prices within 10-14 days, Estimated 100 million barrels of Iranian oil currently at sea, Gulf and Islamic nations demand an end to Iranian regional aggression Published: 20 Mar 2026, 04:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ എണ്ണയിൽ യുഎസിന്റെ വിട്ടുവീഴ്ച; കപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും
M
MathrubhumiSource Link
about 2 months ago