ദുബായ്: ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് യു.എ.ഇ.പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ് പറഞ്ഞു. ഇറാനെതിരായ യു.എ.ഇയുടെ കർശന നിലപാടിന് ഗൾഫ് മേഖലയിലാകെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. To advertise here, വിശ്വസിക്കാൻ കൊള്ളാത്ത ക്രൂരമായ ഭരണകൂടമാണ് ഇറാന്റേത്. യുദ്ധം ഒഴിവാക്കാൻ അയൽരാജ്യങ്ങളുമായി ആത്മാർഥമായി ശ്രമിക്കുമ്പോഴും അവരെ ആക്രമിക്കുന്ന രീതിയാണ് ഇറാൻ സ്വീകരിക്കുന്നത്. സ്വന്തം രാജ്യത്തെയും ജനങ്ങളെയും പരമാധികാരത്തെയും സംരക്ഷിക്കാൻ ഏതൊരു രാജ്യവും ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയിലെ സൈനിക താവളങ്ങൾ ഉപയോഗിച്ചാണ് ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തുന്നതെന്ന ആരോപണങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ തള്ളിയിരുന്നു. ഇറാന്റെ മണ്ണിലേക്ക് ആക്രമണം നടത്താൻ യു.എ.ഇ.യുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ അബ്ദുൽ നാസർ അൽ ഹുമൈദി വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു. Content Highlights: UAE presidential advisor condemns recent Iranian hostilities., Emphasis on protecting national sovereignty Published: 07 Apr 2026, 06:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ല
M
MathrubhumiSource Link
about 1 month ago