ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്തു. To advertise here, യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മൊജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചും വിശദീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനിലെ ഖോമിലാണ് മൊജ്തബ ഖമനേയി ചികിത്സയിൽ കഴിയുന്നതെന്നാണ് നയതന്ത്ര കുറിപ്പിൽ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്‌കാരത്തിനായുള്ള ഒരുക്കങ്ങളും ഇവിടെ പുരോഗമിക്കുന്നതായും നയതന്ത്ര കുറിപ്പിലുണ്ട്. ഖോമിൽ അലി ഖമനേയിക്കായി വലിയ ശവകുടീരമാണ് നിർമിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. ഇവിടെ ഒന്നിലധികം ശവകുടീരങ്ങൾ ഉണ്ടായേക്കാമെന്നും ഖമനേയി കുടുംബത്തിലെ കൂടുതൽ അംഗങ്ങളെയോ അല്ലെങ്കിൽ മൊജ്തബ മരിച്ചാൽ അദ്ദേഹത്തെയോ ഇവിടെ സംസ്‌കരിക്കാനാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. മൊജ്തബ ഖമനേയി എവിടെയുണ്ടെന്ന് സംബന്ധിച്ച് യുഎസ്-ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് കുറച്ചുകാലമായി വിവരം ലഭിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ ഖമനേയി പൊതുവേദികളിലോ പൊതുയിടങ്ങളിലോ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ മൊജ്തബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ചും പലരീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ, അലി ഖമനേയി ഉൾപ്പെടെ കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരിക്കേറ്റതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. Content Highlights: Mojtaba Khamenei is currently in critical condition in Qom., Intelligence reports suggest he is unable to fulfill leadership duties., Preparations for Ali Khamenei's burial site are underway in Qom., The 2026 leadership transition in Iran faces significant instability. Published: 07 Apr 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ; ആരോഗ്യനില ഗുരുതരമെന്നും റിപ്പോർട്ട്
M
MathrubhumiSource Link
about 1 month ago