ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അതിന്റെ ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ കൂടുതൽ കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ എപ്പോൾ അവസാനിപ്പിക്കണമെന്ന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. To advertise here, 'തീർച്ചയായും പകുതി പിന്നിട്ടു. പക്ഷെ, സമയപരിധിയെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമയം എന്നതിലുപരി ദൗത്യം എന്നതിലാണ് യുദ്ധം പകുതി പിന്നിട്ടത്.' അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കങ്ങൾ നടത്തുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. നാലു മുതൽ ആറാഴ്ച വരെ നീണ്ടുനിൽക്കുന്നതാകും ഇറാൻ യുദ്ധമെന്നായിരുന്നു ട്രംപ് തുടക്കത്തിൽ പറഞ്ഞിരുന്നത്. ആഴ്ചകൾ കൂടി നീണ്ടുനിൽക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്ച പറഞ്ഞു. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോക വ്യാപകമായി ഊർജ്ജ പ്രതിസന്ധി നേരിടുന്നുണ്ട്. 'ആയിരക്കണക്കിന്' ഇറാൻ സൈനികരെ കൊന്നൊടുക്കുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ യുദ്ധത്തിൽ നേടിയിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇസ്രയേലും അമേരിക്കയും ഇറാന്റെ ആയുധ ശേഖരം പൂർണ്ണമായും ഇല്ലാതാക്കുന്നതിനടുത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവായുധം നിർമിക്കുന്നതിന് അടുത്തെത്തിയിട്ടുണ്ടെന്ന് നെതന്യാഹുവും ട്രംപും ആവർത്തിച്ച് ആരോപിച്ചിട്ടുണ്ട്. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകർ ഈ വാദത്തെ പിന്തുണയ്ക്കുന്നില്ല, കഴിഞ്ഞ വർഷത്തെ ആക്രമണങ്ങളിൽ ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങൾ നശിപ്പിച്ചതായി ഇരുവരും അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ആരോപണം ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. ഇറാൻ ഭരണകൂടം തകരുമെന്ന് പറഞ്ഞ നെതന്യാഹു എന്നാൽ ഇത് തങ്ങളുടെ ലക്ഷ്യമല്ലെന്നും വ്യക്തമാക്കി. 'ഈ ഭരണകൂടം ആന്തരികമായി തകരും എന്ന് ഞാൻ കരുതുന്നു. എന്നാൽ നിലവിൽ, നമ്മൾ ചെയ്യുന്നത് അവരുടെ സൈനികശേഷി നശിപ്പിക്കുക, അവരുടെ മിസൈൽ ശേഷി നശിപ്പിക്കുക, അവരുടെ ആണവശേഷി നശിപ്പിക്കുക, കൂടാതെ അവരെ അകത്തുനിന്ന് ദുർബലപ്പെടുത്തുക എന്നിവയാണ്.' നെതന്യാഹു പറഞ്ഞു. Content Highlights: Netanyahu confirms over 50% of military objectives achieved., No fixed timeline provided for ending the conflict., Published: 31 Mar 2026, 12:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല; പകുതി ലക്ഷ്യം കൈവരിച്ചു- നെതന്യാഹു
M
MathrubhumiSource Link
about 1 month ago