ഇറാൻ യുദ്ധം: ഷി ജിൻപിങ്ങുമായുള്ള നിർണ്ണായക കൂടിക്കാഴ്ച മാറ്റിവെച്ച് ഡൊണാൾഡ് ട്രംപ്

ഇറാൻ യുദ്ധം: ഷി ജിൻപിങ്ങുമായുള്ള നിർണ്ണായക കൂടിക്കാഴ്ച മാറ്റിവെച്ച് ഡൊണാൾഡ് ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള നിർണ്ണായക കൂടിക്കാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീട്ടിവെച്ചു. മാർച്ചിൽ നടത്താനിരുന്ന ഈ സന്ദർശനം ഏകദേശം ഒരു മാസത്തേക്ക് നീട്ടാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധം നേരിട്ട് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായതിനാൽ അമേരിക്കയിൽ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. To advertise here, മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചൈനയുമായുള്ള വ്യാപാര തർക്കങ്ങളോ മറ്റ് രാഷ്ട്രീയ തന്ത്രങ്ങളോ അല്ല, മറിച്ച് യുദ്ധം ഏകോപിപ്പിക്കുക എന്നതുമാത്രമാണ് ഈ മാറ്റത്തിന് പിന്നിലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഷി ജിൻപിങ്ങുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കം സുഗമമാക്കാൻ ചൈന സഹായിച്ചില്ലെങ്കിൽ കൂടിക്കാഴ്ച മാറ്റിവെച്ചേക്കുമെന്ന് ട്രംപ് മുൻപ് സൂചന നൽകിയിരുന്നു. ലോകത്തെ ഊർജ്ജ വിതരണത്തിൽ നിർണ്ണായകമായ ഈ കടലിടുക്ക് തുറക്കാൻ മറ്റ് രാജ്യങ്ങളുടെ സഹായവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി നടത്തുന്ന പ്രധാന രാജ്യമായ ചൈന, ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളെ ശക്തമായി വിമർശിച്ചിരുന്നു. യുദ്ധം കാരണം ആഗോള തലത്തിൽ എണ്ണ വിതരണത്തിൽ ഉണ്ടായ തടസ്സങ്ങളും വിലവർദ്ധനവുമാണ് നിലവിൽ അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളികൾ. യുദ്ധത്തിന് പുറമെ ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര സംബന്ധമായ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. അമേരിക്കയുടെ താരിഫ് നയങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യാപാര രീതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിൽ ചൈന തങ്ങളുടെ ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാരീസിൽ വെച്ച് നടന്ന ചർച്ചകളിൽ ചില സാമ്പത്തിക വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിച്ചിട്ടുണ്ട്. യുദ്ധം ഒരു വശത്ത് കൊടുമ്പിരിക്കൊള്ളുമ്പോഴും ചൈനയുമായുള്ള സാമ്പത്തിക ചർച്ചകൾ തുടർന്നു കൊണ്ടുപോകാനാണ് അമേരിക്കൻ ഭരണകൂടം ശ്രമിക്കുന്നത്. Content Highlights: Donald Trump postpones his meeting with Xi Jinping to focus on the escalating Iran war. Published: 17 Mar 2026, 09:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ യുദ്ധം: ഷി ജിൻപിങ്ങുമായുള്ള നിർണ്ണായക കൂടിക്കാഴ്ച മാറ്… | Boolokam