ഇറാൻ യുദ്ധം; മൂന്നാഴ്ചകൂടി ആക്രമണത്തിന് ഇസ്രയേൽ പദ്ധതി, ഇറാന്റെ ആയുധശേഷി ദുർബലമാക്കുക ലക്ഷ്യം

ഇറാൻ യുദ്ധം; മൂന്നാഴ്ചകൂടി ആക്രമണത്തിന് ഇസ്രയേൽ പദ്ധതി, ഇറാന്റെ ആയുധശേഷി ദുർബലമാക്കുക ലക്ഷ്യം

M
MathrubhumiSource Link
ടെൽ അവീവ്: മൂന്നാഴ്ചകൂടി ഇറാനിൽ യുദ്ധം നടത്തുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നീട്ടാനുള്ള പദ്ധതിയും സജ്ജമാണെന്നും ഇസ്രയേൽസൈന്യം തിങ്കളാഴ്ച പറഞ്ഞു. To advertise here, ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ് ഷൊഷാനി പറഞ്ഞു. ബാലിസ്റ്റിക് മിസൈലിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ, ആണവസംവിധാനങ്ങൾ, മറ്റു സുരക്ഷാസൗകര്യങ്ങൾ എന്നിവയ്ക്കുനേരേ ആക്രമണം നടത്തുന്നത് ഇതിനായാണെന്നും പറഞ്ഞു. 1.10 ലക്ഷം കരുതൽസൈനികരെ ദൗത്യത്തിനുതയ്യാറാക്കിയിട്ടുണ്ടെന്നും ഇനിയും ആയിരക്കണക്കിനു ലക്ഷ്യങ്ങൾ ആക്രമിക്കാനുണ്ടെന്നും അറിയിച്ചു. അതിനിടെ, ഞായറാഴ്ചരാത്രി മിർകാസി, മഹല്ലത്, ഖൊമേയ്ൻ, അറാക് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. തിങ്കളാഴ്ച ടെഹ്‌റാൻ, ഷിറാസ്, തബ്‌റിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ അയച്ചു. ജറുസലേമിനെ ലക്ഷ്യമിട്ട് അയച്ച മിസൈൽ ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും പാവനമായിക്കരുതുന്ന ടെംപിൾ മൗണ്ടിനടുത്തെത്തിയെന്ന് ഇസ്രയേൽ പോലീസ് പറഞ്ഞു. ആകാശത്തുവെച്ചു തകർത്ത മിസൈലിന്റെ അവശിഷ്ടം പുണ്യഭൂമിയുടെ പരിസരത്തു പതിച്ചെന്നും പറഞ്ഞു. അബുദാബിയിൽ യു.എസിന്റെ അൽ ദർഫ വ്യോമതാവളവും ബഹ്‌റൈനിലെ യു.എസ്. നാവികത്താവളവും വ്യോമതാവളവും ആക്രമിച്ചെന്നും പറഞ്ഞു. ട്രംപ് ചൈനായാത്ര മാറ്റിയേക്കും ഹോർമുസ് കടലിടുക്കിന്റെ പ്രയോജനം ഏറ്റവും അനുഭവിക്കുന്ന രാജ്യങ്ങളോട് അതു തുറക്കാൻസൈനികസഹായം അഭ്യർഥിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനായാത്ര മാറ്റിയേക്കുമെന്ന് സൂചിപ്പിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ രണ്ടുവരെ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്കുമുൻപ് ഹോർമുസ് തുറക്കാൻ ചൈന സഹായിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു. അതേസമയം, ഹോർമുസിലേക്ക് നാവികസേനയെ അയക്കില്ലെന്ന് ജപ്പാനും ഓസ്‌ട്രേലിയയും യൂറോപ്യൻരാജ്യങ്ങളായ ബ്രിട്ടൻ, ജർമനി, ഗ്രീസ്, ഇറ്റലി, ലക്‌സംബർഗ് എന്നിവയും വ്യക്തമാക്കി. എന്നാൽ, യു.എ.ഇ.യെ ഇറാന്റെ ആക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതിനായി നിരീക്ഷണവിമാനവും മിസൈലുകളും പശ്ചിമേഷ്യയിലേക്ക് അയച്ചേക്കുമെന്ന് ഓസ്‌ട്രേലിയ പറഞ്ഞു. ചെങ്കടലിലുള്ള യൂറോപ്യൻ യൂണിയന്റെ നാവികദൗത്യം ഹോർമുസിലേക്ക് നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ ഉപാധ്യക്ഷ കായാ കള്ളസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജർമനി, ഗ്രീസ്, ഇറ്റലി, ലക്‌സംബർഗ് എന്നീ രാജ്യങ്ങൾ എതിർപ്പറിയിച്ചത്. Content Highlights: Israel plans a three-week military campaign to degrade Iran's ballistic and nuclear infrastructure., 110,000 reserve soldiers mobilized for the mission., International reactions to the Hormuz Strait crisis and potential U.S. involvement., Multiple strikes reported across Iranian cities including Tehran and Shiraz. Published: 17 Mar 2026, 04:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ യുദ്ധം; മൂന്നാഴ്ചകൂടി ആക്രമണത്തിന് ഇസ്രയേൽ പദ്ധതി, ഇറാ… | Boolokam