വാഷിങ്ടൺ: സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് ലഭിച്ച 'നിഗൂഢ' സമ്മാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല ഇത്, മറിച്ച് എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ട്രംമ്പ് വെളിപ്പെടുത്തി. വലിയ സാമ്പത്തിക മൂല്യം ഈ സമ്മാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്താണ് സമ്മാനം എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. To advertise here, "കഴിഞ്ഞ ദിവസം അവർ ആശ്ചര്യകരമായൊരു കാര്യം ചെയ്തു, ശരിക്കും അതൊരു സമ്മാനമായിരുന്നു. ഇന്നാണ് അത് ലഭിച്ചത്. അമൂല്യവും വിലപിടിപ്പുള്ളതുമായ ഒരു വലിയ സമ്മാനമായിരുന്നു അത്. എന്താണ് അത് എന്ന് ഇപ്പോൾ ഞാൻ വെളിപ്പെടുത്തുന്നില്ല, അതൊരു വിലപ്പെട്ട സമ്മാനം തന്നെയാണ്”- വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംമ്പ് പറഞ്ഞു. ശരിയായ ആളുകളുമായിട്ടാണ് ഇപ്പോൾ ഇടപെടുന്നതെന്ന് സമ്മാനം ലഭിച്ചതോടെ വ്യക്തമായെന്നും ട്രംമ്പ് കൂട്ടിച്ചേർത്തു. എണ്ണ- വാതകവുമായി ബന്ധപ്പെട്ട സമ്മാനമാണ് ഇറാനിൽ നിന്ന് ലഭിച്ചതെന്ന് അമേരിക്കൻ ചീഫ് കമ്മാൻഡർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ സാധ്യതകളും അദ്ദേഹം പങ്കുവെച്ചു. സമ്മാനം വിലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്- ഇസ്രായേൽ സംയുക്തമായി ഇറാനെ ആക്രമിക്കാൻ തുടങ്ങിയതിനു പിന്നാലെ വാണിജ്യ ഇടനാഴിയായ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഇത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടകുകയാണെന്നും കരാറിലെത്താൻ ഇറാൻ നേതാക്കൾ സമ്മതിച്ചെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുമായോ ഇസ്രായേലുമായോ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അയയുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട്, ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾ വളരെ പുരോഗമനപരമാണെന്നും പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായുള്ള പൂർണ്ണമായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ചർച്ചകളുടെ സ്വഭാവം കണക്കിലെടുത്താണ് ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ യുദ്ധവകുപ്പിന് നിർദ്ദേശം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: President Trump confirms receiving a 'valuable gift' from Iran., The gift relates to oil and natural gas sectors, not nuclear issues., Tensions remain despite diplomatic signals and potential ceasefire talks., Military strikes on Iran's energy infrastructure have been temporarily paused. Published: 25 Mar 2026, 11:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ വലിയസമ്മാനം നൽകിയെന്ന് ട്രംപ്, അമൂല്യമെന്ന് പ്രതികരണം; ഹോർമൂസുമായി ബന്ധപ്പെട്ടതെന്ന് വിവരം
M
MathrubhumiSource Link
about 2 months ago