ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് എട്ട് കപ്പലുകൾ. ഇന്ത്യയുൾപ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങൾക്ക്’ ഇറാൻ ഇളവ് നൽകിയ പശ്ചാത്തലത്തിൽ ഈ പാതയിലൂടെ ഏറ്റവും കൂടുതൽ കപ്പലുകൾകടത്തിവിടാൻ സാധിച്ചത് ഇന്ത്യയ്ക്കാണ്. To advertise here, ലോകത്തെ എണ്ണ-വാതക വ്യാപാരത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത ഇറാൻ ഭാഗികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടന്നത്. ഏറ്റവും ഒടുവിലായി 'ഗ്രീൻ സാൻവി' എന്ന എൽപിജി ടാങ്കറാണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കെത്തുന്നത്. ഇതിനുമുമ്പ് ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം എന്നീ കപ്പലുകൾ ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നു. വരുംദിവസങ്ങളിൽ ഗ്രീൻ ആശ, ജഗ് വിക്രം എന്നീ രണ്ട് കപ്പലുകൾക്കൂടി ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 15-ലധികം ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളും 485-ഓളം ഇന്ത്യൻ നാവികരും ഈ മേഖലയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെയും ഇവരുമായി പങ്കാളിത്തമുള്ള രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഹോർമുസിലൂടെയുള്ള പ്രവേശനം ഇറാൻ വിലക്കിയിട്ടുണ്ട്. കടലിടുക്കിൻ്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ഏറ്റെടുത്തതോടെ മേഘലയിൽ കപ്പലുകൾക്കെതിരെ ആക്രമണങ്ങളും പതിവാണ്. മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന ഒമാൻ ഉൾക്കടലിലും അറബിക്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. Content Highlights: Eight Indian ships successfully traversed the Hormuz Strait in 2026 despite regional tensions., Iran granted specific exemptions to India for energy trade via the strategic waterway., Indian Navy maintains active deployment in the Gulf of Oman to ensure maritime safety., Over 15 Indian-flagged vessels and 485 sailors are currently operating in the region. Published: 04 Apr 2026, 07:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ സംഘർഷത്തിനിടെ ഏറ്റവുംകൂടുതൽ കപ്പലുകളെ ഹോർമുസ് കടത്തിയത് ഇന്ത്യ; ഇതുവരെ എത്തിയത് എട്ട് കപ്പലുകൾ
M
MathrubhumiSource Link
about 1 month ago