ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട യു എസ് സൈനികരുടെ ദൃശ്യങ്ങളോ ഇത്? | Fact Check

ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട യു എസ് സൈനികരുടെ ദൃശ്യങ്ങളോ ഇത്? | Fact Check

M
MathrubhumiSource Link
ഇറാനെതിരായ 'ഓപ്പറേഷൻ എപിക് ഫ്യൂറി' ദൗത്യത്തിനിടെ അമേരിക്കൻ സൈനിക വിമാനമായ KC-135 ഇറാഖിൽ തകർന്ന് ആറ് സൈനികരാണ് കൊല്ലപ്പെട്ടത്. വിമാനം വെടിവെച്ചിട്ടത് തങ്ങളാണെന്ന് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അവകാശപ്പെട്ടെങ്കിലും ശത്രുക്കളുടെ ആക്രമണത്തിലല്ല വിമാനം തകർന്നതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നിലപാട്. To advertise here, ഇതിനിടെ “ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ മൃതദേഹങ്ങൾ അമേരിക്കയിൽ തിരിച്ചെത്തിക്കുന്നു” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. യു.എസ് പതാക പുതപ്പിച്ച ശവപ്പെട്ടി സൈനികർ ചേർന്ന് വിമാനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ. എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾ ഒന്നര പതിറ്റാണ്ടോളം പഴയതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്ക്രിൻഷോട്ട് https://www.facebook.com/share/v/16yk2V4hhb/ അന്വേഷണം വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ ഇതേ ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ കണ്ടെത്തി. വിയറ്റ്നാമിലെ മറൈൻ ഫോട്ടോഗ്രാഫറായ പാട്രിക് ജെ ഹ്യൂഗ്സിൻ്റെ യൂട്യൂബ് ചാനലിൽ 2011 ജൂൺ 11-ന് അപ്‌ലോഡ്‌ ചെയ്ത വീഡിയോയാണിത്. “ഇറാഖിലെ ഓപ്പറേഷൻ ന്യൂ ഡോൺ' ദൗത്യത്തിൽ വീരമൃത്യു വരിച്ച ധീരസൈനികരുടെ ഭൗതികശരീരങ്ങൾ പൂർണ്ണ ബഹുമതികളോടെ ('ഡിഗ്നിഫൈഡ് ട്രാൻസ്ഫർ') നാട്ടിലെത്തിച്ചപ്പോൾ, സാർജന്റ് എമിലിയോ ജെ. കാമ്പോ ജൂനിയർ, മൈക്കൽ ബി. കുക്ക്, ക്രിസ്റ്റഫർ ബി. ഫിഷ്ബെക്ക്, പി.എഫ്.സി. മൈക്കൽ സി. ഒലിവിയേരി” എന്നാണ് വീഡിയോക്കൊപ്പം നൽക്കിയിരിക്കുന്ന വിവരണം. 2011 ജൂൺ 8-ന് അമേരിക്കയിലെ ഡോവർ എയർഫോഴ്സ് ബേസിൽ നടന്ന 'ഡിഗ്നിഫൈഡ് ട്രാൻസ്ഫർ' ആണിതെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിൽനിന്നു ദൃശ്യങ്ങൾ ഇറാൻ, ഇസ്രയേൽ-യുഎസ് യുദ്ധവുമായി ബന്ധപ്പെട്ടതല്ല എന്ന് വ്യക്തമായി. വിശദമായ പരിശോധനയിൽ, മുകളിലെ യൂട്യൂബ് വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന നാല് പേർ ഉൾപ്പെടെ അഞ്ച് സൈനികരുടെ ചിത്രങ്ങൾ, ഡിഫൻസ് വിഷ്വൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സർവീസ് (DVIDS, അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ (U.S. Department of Defense) കീഴിൽ പ്രവർത്തിക്കുന്ന മീഡിയ - പബ്ലിക് റിലേഷൻസ് സംവിധാനം) 2011 സെപ്റ്റംബർ 6-ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 2011 ജൂൺ 6-ന് ഇറാഖിൽവെച്ചാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് അതിൽ പറയുന്നത്. മാത്രമല്ല, ഈ സൈനികർക്ക് ആദരമർപ്പിച്ച് സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് DVIDS പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും അമേരിക്ക - ഇറാഖ് യുദ്ധത്തെക്കുറിച്ചും അതിൽ കൊല്ലപ്പെട്ടവരുടെ പൂർണവിവരങ്ങളും നൽകിയിട്ടുണ്ട്. ഡിഫൻസ് വിഷ്വൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സർവീസ് വെബ്സെറ്റിൽ നിന്നുള്ള സ്ക്രിൻഷോട്ട് DVIDS - Images - 'Dagger' Brigade holds memorial services for fallen 'First Lightning' Battalion soldiers [Image 1 of 4] DVIDS - News - “Dagger” Brigade holds memorial services for fallen “First Lightning” Battalion Soldiers വാസ്തവം ഈ പ്രചാരണം വ്യാജമാണ്. 2011-ലെ ഇറാഖ്-അമേരിക്ക യുദ്ധത്തിൽ മരിച്ച സൈനികരുടെ ഭൗതികശരീരങ്ങൾ യു എസ് എയർബേസിൽ എത്തിച്ചപ്പോഴത്തെ ദൃശ്യങ്ങളാണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: Viral video misrepresents 2011 Iraq war footage as current Iran conflict., Footage depicts a 2011 'dignified transfer' at Dover Air Force Base., Official DVIDS records confirm the soldiers died in 2011., The claim linking the video to recent Iran-US tensions is false. Published: 14 Mar 2026, 04:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇറാൻ സംഘർഷത്തിൽ കൊല്ലപ്പെട്ട യു എസ് സൈനികരുടെ ദൃശ്യങ്ങളോ ഇത… | Boolokam