ടെഹ്‌റാൻ: ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ) ഉന്നതൻ യുഎസ്- ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഐആർജിസിയുടെ വക്താവ് അലി മൊഹമ്മദ് നൈനിയാണ് വെള്ളിയാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർജിസിയുടെ പബ്ലിക് റിലേഷൻസ് വിഭാഗത്തിന്റെ ഉപമേധാവിയാണ് അലി. To advertise here, ഈ ആഴ്ച മാത്രം സർക്കാർ-സൈനിക തലത്തിൽ ഇറാനുണ്ടായ നാലാമത്തെ നഷ്ടമാണ് അലിയുടെ മരണം. നേരത്തെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി, ഗുലാംറെസാ സൊലൈമാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് എന്നിവരാണ് യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അലി, യുഎസിനും ഇസ്രയേലിനുമെതിരേ രൂക്ഷപ്രതികരണം നടത്തിയിരുന്നു. ‘നമ്മുടെ മിസൈൽ നിർമാണ മേഖല ഗംഭീരമായാണ് പ്രവർത്തിക്കുന്നത്. ആ വിഷയത്തിൽ ആശങ്കപ്പെടേണ്ട യാതൊന്നുമില്ല. കാരണം, യുദ്ധകാല സാഹചര്യങ്ങളിൽ പോലും നമ്മൾ മിസൈൽ ഉത്പാദനം തുടരുകയാണ്’ എന്നായിരുന്നു അലിയുടെ പരാമർശം. ഫെബ്രുവരി 28-ാം തീയതി ആരംഭിച്ച യുദ്ധം ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. Content Highlights: Confirmation of IRGC spokesperson Ali Mohammad Naini's death in an airstrike., Fourth high-profile official casualty in Iran this week., Contextual irony: Naini was killed hours after claiming missile production was unaffected by war., Details on the involvement of US and Israeli forces. Published: 20 Mar 2026, 03:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇറാൻ സെെന്യത്തിലെ ഉന്നതൻ കൊല്ലപ്പെട്ടു; മരണം മിസൈൽ ഉത്പാദനത്തിൽ ആശങ്കയില്ലെന്ന് അറിയിച്ചതിനുപിന്നാലെ
M
MathrubhumiSource Link
about 2 months ago