ഇലക്ട്രിക് കാറുകളിലെ ചൈനീസ് ആധിപത്യം തകരുന്നു; ബിവൈഡിയെ ബഹുദൂരം പിന്നിലാക്കി ടെസ്‌ലയുടെ കുതിപ്പ്

ഇലക്ട്രിക് കാറുകളിലെ ചൈനീസ് ആധിപത്യം തകരുന്നു; ബിവൈഡിയെ ബഹുദൂരം പിന്നിലാക്കി ടെസ്‌ലയുടെ കുതിപ്പ്

M
MathrubhumiSource Link
Auto Desk Last Updated: 07 April 2026, 03:24 PM IST ടെസ്‌ലയുടെ ഇരട്ട മോഡലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന മോഡല്‍ വൈ, മോഡല്‍ 3 കാറുകളുടെ വില്‍പ്പനയില്‍ ഉണ്ടായ കുതിപ്പാണ് തിരിച്ചുവരവിന് വഴിയൊരുക്കിയിത്. പ്രതീകാത്മക ചിത്രം | Photo: BYD,Tesla അ മേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ പേരിനൊപ്പം സ്ഥിരമായി എഴുതി ചേർത്തിരുന്ന വിശേഷണമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്നത്. എന്നാൽ, ബിവൈഡി പോലെയുള്ള കമ്പനിയുടെ വളർച്ച ടെസ്‌ലയുടെ കുതിപ്പിനെ തടയുന്നതായിരുന്നു. ഒരുവേള ടെസ്‌ലയുടെ വിശേഷണം ബിവൈഡി സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളെന്ന പട്ടം വീണ്ടും അണിഞ്ഞിരിക്കുകയാണ് ടെസ്‌ല. To advertise here, 2026-ന്റെ ആദ്യപാദത്തിലെ കണക്കുകൾ അനുസരിച്ച് ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങൾ ടെസ്‌ലയുടേതാണെന്നാണ് റിപ്പോർട്ട്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ ടെസ്‌ലയുടെ 3,58,023 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ബിവൈഡിയുടെ വിൽപ്പന 3,10,389 യൂണിറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. അതായത് ബിവൈഡിയെക്കാൾ 47000-ത്തിലധികം കാറുകൾ നിരത്തുകളിൽ എത്തിച്ചാണ് ടെസ്‌ലയുടെ ഈ മുന്നേറ്റം. ടെസ്‌ലയുടെ ഇരട്ട മോഡലുകൾ എന്ന് വിശേഷിപ്പിക്കുന്ന മോഡൽ വൈ, മോഡൽ 3 കാറുകളുടെ വിൽപ്പനയിൽ ഉണ്ടായ കുതിപ്പാണ് തിരിച്ചുവരവിന് വഴിയൊരുക്കിയിത്. ടെസ്‌ലയുടെ വിൽപ്പനയുടെ 95 ശതമാനവും ഈ രണ്ട് മോഡലുകളുടെ സംഭാവനയാണ്. 2025-ലെ ആദ്യപാദത്തെ അപേക്ഷിച്ച് 6.3 ശതമാനത്തിന്റെ വർധനവാണ് 2026-ലെ ആദ്യപാദത്തിൽ ടെസ്‌ല കൈവരിച്ചിരിക്കുന്നത്. ഇതേകാലയളിൽ ബിവൈഡിയുടെ വിൽപ്പനയിൽ 25 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2025-ൽ 22,56,714 കാറുകളാണ് ബിവൈഡി ലോകത്താകമാനം വിറ്റഴിച്ചത്. എന്നാൽ, ടെസ്‌ലയുടെ വിൽപ്പന 16,36,129 യൂണിറ്റിലേക്ക് ഒതുങ്ങിയിരുന്നു. അതായത് മുൻ വർഷത്തെ അപേക്ഷിച്ച് ബിവൈഡിയുടെ വിൽപ്പനയിൽ 28 ശതമാനത്തിന്റെ കുതിപ്പുണ്ടായപ്പോൾ ടെസ്‌ലയുടെ വിൽപ്പനയിൽ ഒമ്പത് ശതമാനത്തിന്റെ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. 2024-ൽ ടെസ്‌ല 17,89,226 കാറുകൾ വിറ്റഴിച്ചപ്പോൾ ബിവൈഡിയുടെ വിൽപ്പന 17,64,992 യൂണിറ്റ് മാത്രമായിരുന്നു. ചൈനയിലെ ഇലക്ട്രിക് വാഹനനയത്തിൽ വരുത്തിയ മാറ്റമാണ് ബിവൈഡിക്ക് ഉണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം. ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് നൽകിയിരുന്ന സബ്‌സിഡി വലിയ തോതിൽ കുറച്ചിരുന്നു. ഇതിനുപുറമെ, നികുതിയിൽ നൽകിയിരുന്ന ഇളവിലും കുറവ് വരുത്തിയിട്ടുണ്ട്. വിൽപ്പനയിലെ ഈ ട്രെന്റ് നിലനിർത്തുന്നതിനായി പുതിയ രണ്ട് മോഡലുകൾ കൂടി വിപണിയിൽ എത്തിക്കാനുള്ള നീക്കങ്ങളിലാണ് ടെസ്‌ല. Content Highlights: Tesla reclaimed the global top EV manufacturer spot in Q1 2026., Tesla sold 358,023 units compared to BYD's 310,389 units., Tesla's growth driven by Model 3 and Model Y, accounting for 95% of sales., BYD sales declined by 25% due to reduced Chinese government EV subsidies., Tesla plans to launch two new models to maintain market dominance. Published: 07 Apr 2026, 03:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇലക്ട്രിക് കാറുകളിലെ ചൈനീസ് ആധിപത്യം തകരുന്നു; ബിവൈഡിയെ ബഹു… | Boolokam