ഇലക്ട്രിക് കാറുകൾക്ക് നാല് ലക്ഷംരൂപ വരെ വിലക്കുറവ്; ജീവനക്കാർക്ക് വമ്പൻ ഇളവുമായി തെലങ്കാന സർക്കാർ

ഇലക്ട്രിക് കാറുകൾക്ക് നാല് ലക്ഷംരൂപ വരെ വിലക്കുറവ്; ജീവനക്കാർക്ക് വമ്പൻ ഇളവുമായി തെലങ്കാന സർക്കാർ

M
MathrubhumiSource Link
Auto Desk Last Updated: 25 March 2026, 12:02 PM IST സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് ഗവണ്‍മെന്റിന്റെ പ്രതീക്ഷ. Photo: IPRDepartment @IPRTelangana ഇ ലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള തെലങ്കാന സർക്കാരിന്റെ നടപടികൾ സർക്കാർ ജീവനക്കാരിൽനിന്ന് തന്നെ ആരംഭിക്കാനുള്ള നീക്കങ്ങളിലാണ് ഗവൺമെന്റ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള ആഹ്വാനത്തിനൊപ്പം ഇത്തരം വാഹനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നവർക്ക് വലിയ ഡിസ്‌കൗണ്ടാണ് തെലങ്കാന സർക്കാർ ഇടപെട്ട് വാങ്ങി നൽകുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 20 ശതമാനം വരെ വിലക്കുറവാണ് സർക്കാർ ജീവനക്കാർക്ക് ഇലക്ട്രിക് വാഹന നിർമാതാക്കൾ നൽകുന്നത്. To advertise here, ശതമാന കണക്കിൽ പറയുമ്പോൾ ചെറിയ സംഖ്യയായി തോന്നുമെങ്കിലും, ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കുന്ന സർക്കാർ ജീവനക്കാർക്ക് നാല് ലക്ഷം രൂപ വരെയുള്ള വില കുറവാണ് ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയിലും വലിയ കുറവ് ലഭിക്കുന്നുണ്ട്. തെലങ്കാന സർക്കാർ നൽകുന്ന നികുതി ഇളവുകൾക്ക് പുറമെയാണ് വാഹന നിർമാതാക്കളുമായി സഹകരിച്ച് ലഭ്യമാക്കുന്ന ഈ വിലക്കിഴിവ് എന്നതും ശ്രദ്ധേയമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുന്നതിനായി ഇന്ത്യയിലെ മുൻനിര ഇവി നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക്, ഒല ഇലക്ട്രിക്, ഏഥർ എനർജി, ഗ്രാവ്റ്റൺ മോട്ടോഴ്‌സ് എന്നീ കമ്പനികളുമായി തെലങ്കാന സർക്കാർ ധാരണയായി. ഇതിനുപുറമെ, ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന വിഭാഗവുമായി ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഡീലർഷിപ്പ് വഴി ഇളവ് ലഭിക്കുന്ന തരത്തിലാണ് നടപടികൾ. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് ഗവൺമെന്റിന്റെ പ്രതീക്ഷ. സംസ്ഥാന സർക്കാരിന് നേരിട്ടുള്ള സബ്‌സിഡിയുടെ ഭാരം വരുത്താതെ തന്നെ ഇത്രയധികം ആളുകളെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറ്റാനാകുമെന്നതുമാണ് ഈ പദ്ധതിയുടെ മറ്റൊരു നേട്ടമായി കണക്കാക്കുന്നത്. ഈ ലഭിക്കുന്ന ഇളവിലൂടെ സർക്കാർ സബ്‌സിഡിയായി ലഭിക്കുന്ന തുകയെക്കാൾ നേട്ടമാണ് ഉപയോക്താക്കൾക്ക് ഉണ്ടാകുക. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്കും ഈ ഇളവ് വലിയ നേട്ടമാണ് സമ്മാനിക്കുക. ഒരു ലക്ഷം രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് സാധാരണ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില. ഇത്തരം വാഹനം വാങ്ങുന്ന സർക്കാർ ജീവനക്കാർക്ക് 20,000 രൂപ മുതൽ 30,000 രൂപ വരെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. തെലങ്കാനയിലെ ഗതാഗത സംവിധാനം ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ ആദ്യ ചുവടുവയ്പ്പായാണ് സർക്കാർ ജീവനക്കാർ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നത്. Content Highlights: Up to 20% discount on electric vehicles for Telangana government employees., Potential savings of up to 4 lakhs on electric SUVs., Partnerships established with Mahindra, Ola, Ather, and Gravton Motors., Initiative aims to benefit over 5 lakh state government employees., Reduces financial burden on the state while promoting green mobility. Published: 25 Mar 2026, 12:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇലക്ട്രിക് കാറുകൾക്ക് നാല് ലക്ഷംരൂപ വരെ വിലക്കുറവ്; ജീവനക്ക… | Boolokam