ഇലഞ്ഞി : ബസ് സ്‌റ്റാൻഡിൽ പെട്ടിക്കട നടത്തുന്ന ഇലഞ്ഞി നിരവത്ത് ഓമനയ്ക്ക് (78) തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കടയ്ക്കുള്ളിൽ കയറിയ തെരുവുനായ കടയിലുണ്ടായിരുന്ന ഓമനയുടെ വലതു കൈത്തണ്ടയിലും വയറിന്റെ ഭാഗത്തും കടിച്ചു. അവശനിലയിലായ ഓമനയെ ബസ് സ്റ്റാൻഡിലുണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. To advertise here, ബസ് സ്റ്റാൻഡിലെത്തിയ നായ സമീപത്തെ വീടുകളിലെ പൂച്ച, കെട്ടിയിട്ടിരുന്ന നായ്ക്കൾ എന്നിവയെയും കടിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബുവിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. തിങ്കളാഴ്ച നായ പിടിത്തക്കാരുടെ സഹായത്തോടെ തെരുവുനായ്ക്കൾക്ക് കുത്തിവെപ്പ് നൽകുമെന്ന് പ്രസിഡന്റ് കെ.ജി. ഷിബു പറഞ്ഞു. Published: 19 Apr 2026, 02:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇലഞ്ഞി ബസ് സ്റ്റാൻഡിലെ കടയ്ക്കുള്ളിൽ തെരുവുനായ കയറി സ്ത്രീയെ കടിച്ചു
M
MathrubhumiSource Link
21 days ago