പൊയിനാച്ചി : കാസർകോടിന്റെ തനത് ഇനമായ ഇല്ലിക്കൊമ്പൻ വഴുതനയുടെ കൃഷി വ്യാപകമാക്കാൻ ചെമ്മനാട് കൃഷിഭവൻ. രുചിയിലും വിളവിലും മുൻപനും ഒരിക്കൽ നട്ടുകഴിഞ്ഞാൽ നല്ല വളപ്രയോഗവും പരിചരണവും നൽകിയാൽ രണ്ടുവർഷത്തോളം വിളവെടുക്കാൻ പറ്റുന്ന ഇനവുമാണ് ഇല്ലിക്കൊമ്പൻ. To advertise here, ചെമ്മനാട്, പെരുമ്പള പ്രദേശങ്ങളിൽ ഒരുകാലത്ത് എല്ലാവീട്ടിലും ഈ നാടൻ വഴുതന പരിപാലിച്ച് സംരക്ഷിച്ചിരുന്നു. കാലക്രമേണ മറ്റു അത്യുത്‌പാദനശേഷിയുള്ള വഴുതനവിത്തിനങ്ങൾ വന്നതോടെ ഈ കൃഷി ദുർബലമായി. ചെമ്മനാട് കൃഷിഭവൻ ഇപ്പോൾ കർഷകർക്ക് വഴുതനത്തൈകൾ വിതരണം ചെയ്യാൻ ബെംഗളൂരുവിലെ സെൻട്രൽ ഹോർട്ടികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് വിത്തിനായി ആശ്രയിക്കുന്നത്. താത്‌പര്യമുള്ള കർഷകർക്ക് മറ്റു പച്ചക്കറിത്തൈകളോടൊപ്പം രണ്ടോ മൂന്നോ ഇല്ലിക്കൊമ്പൻ തൈകളും ചെമ്മനാട് കൃഷിഭവൻ വഴി വിതരണം ചെയ്യും. കർഷകർ ഇതിനെ നല്ലരീതിയിൽ പരിചരിച്ച് രണ്ട് വഴുതനങ്ങവിത്തിനായി പഴുപ്പിക്കുകയും അവ പിന്നീട് കൃഷിഭവന് കൈമാറുകയും ചെയ്യണം. ഇവ പിന്നീട് കാർഷിക കർമസേനയുടെ നേതൃത്വത്തിൽ തൈകളാക്കി വീണ്ടും കർഷകർക്ക് വിതരണം ചെയ്യാനും കൃഷി വ്യാപിപ്പിക്കാനുമാണ് പദ്ധതിയെന്ന് ചെമ്മനാട് കൃഷി ഓഫീസർ കെ. വേണുഗോപാലൻ പറഞ്ഞു. Published: 01 Apr 2026, 03:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഇല്ലിക്കൊമ്പൻ വഴുതനക്കൃഷി വീണ്ടെടുക്കാൻ ചെമ്മനാടിന് പദ്ധതി
M
MathrubhumiSource Link
about 1 month ago