തലയോലപ്പറമ്പ് : കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആറ്റുവേല മഹോത്സവം നടക്കുന്ന വടയാർ മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ക്ഷേത്രക്കുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. To advertise here, വർഷങ്ങളായി കുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണ്. നാലുചുറ്റും വളർന്നുകയറിയ കാട് ഉപദേശകസമിതിയുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത് ഈയടുത്ത കാലത്താണ്. സമീപപ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലെ ക്ഷേത്രക്കുളങ്ങൾ പടവുകൾ കെട്ടി സംരക്ഷിച്ചു മനോഹരമാക്കുമ്പോൾ മൂവാറ്റുപുഴയാറിനോട് ചേർന്ന് നിൽക്കുന്ന ഇളങ്കാവ് ക്ഷേത്രക്കുളം നവീകരിക്കാൻ ദേവസ്വം ബോർഡ് ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം. 2018-ലെ പ്രളയത്തിലാണ് സംരക്ഷണഭിത്തിയുടെ കല്ലുകൾ ഭൂരിഭാഗവും അടർന്നുവീണത്. ക്ഷേത്രക്കുളത്തിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് നവീകരണ പ്രവർത്തനം നടത്തണമെന്ന ആവശ്യം ക്ഷേത്രോപദേശക സമിതി ദേവസ്വം ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനൊപ്പം തലയോലപ്പറമ്പ്- വൈക്കം പ്രധാന റോഡരികിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം അപകടാവസ്ഥയിൽ നിലംപൊത്താറായ ചുറ്റുമതിൽ പൊളിച്ചുപണിയണമെന്നും പ്രദേശവാസിയായ കൃഷ്ണൻ വടക്കേതടത്തിൽ ആവശ്യപ്പെട്ടു. Published: 06 Apr 2026, 01:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
